മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ “ജി എസ് എസ്പൊന്നോണം 2025” ന് നാളെ ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട് എട്ടുമണിക്ക് സൊസൈറ്റി അങ്കണത്തിൽ തുടക്കമാകും.
ഒരുമാസം നീണ്ടുനിൽക്കുന്ന സൊസൈറ്റിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികളിൽ വിവിധ ദിവസങ്ങളിൽ കുടുംബാംഗങ്ങൾക്കായി “കേരളീയ തനിമ” എന്ന പേരിൽ ഓണപ്പുടവ മത്സരം, പായസ മത്സരം, അത്തപ്പൂക്കള മത്സരം, കൂടാതെ വഞ്ചിപ്പാട്ട്, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 12 വെള്ളിയാഴ്ച നടക്കുന്ന വിഭവ സമൃദ്ധമായ സദ്യയോടുകൂടി ഈ വർഷത്തെ ഓണപരിപാടികൾ സമാപനം കുറിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വിനോദ് വിജയൻ ജനറൽ കൺവീനറായും ശിവകുമാർ വാസുദേവൻ, ശ്രീമതി ബിസ്മി രാജ് എന്നിവർ കൺവീനർമാരായും നേതൃത്വം നൽകുന്ന ഓണാഘോഷ പരിപാടിയുടെ ഓർഗനൈസിംഗ് കമ്മിറ്റിയിൽ സതീഷ് കുമാർ, ദേവദത്തൻ എന്നിവർ ജനറൽ കോർഡിനേറ്റർമാരായി പ്രവർത്തിക്കും.