വാഷിങ്ടൺ: ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലുള്ള സംഭവവികാസങ്ങൾ ഓരോ ദിവസവും അമേരിക്ക നിരീക്ഷിക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ‘ഒരു വെടിനിർത്തൽ ഉണ്ടാകാനുള്ള ഏക മാർഗം ഇരുപക്ഷവും പരസ്പരം നിർത്താൻ സമ്മതിക്കുക എന്നതാണ്. റഷ്യക്കാർ അതിന് സമ്മതിച്ചിട്ടില്ല. അവർക്കു അതിനു താൽപര്യമില്ല. വെടിനിർത്തലുകളുടെ ഒരു സങ്കീർണ്ണത അത് നിലനിർത്തി പോകുക എന്നതാണ്, അത് വളരെ പ്രയാസകരമാണ്. അതായത്, പാക്കിസ്ഥാനും ഇന്ത്യയ്ക്കും ഇടയിൽ എന്ത് സംഭവിക്കുന്നു, കംബോഡിയയ്ക്കും തായ്ലൻഡിനും ഇടയിൽ എന്ത് സംഭവിക്കുന്നു എന്നെല്ലാം ഞങ്ങൾ ഓരോ ദിവസവും നിരീക്ഷിക്കുന്നുണ്ട്. […]