മാഡ്രിഡ്: എവേ മത്സരത്തിലെ പരാജയഞെട്ടലോടെ അത്‌ലറ്റിക്കോ മാഡ്രിഡ് ലാ ലിഗയില്‍ തങ്ങളും സീസണ്‍ ആരംഭിച്ചു.
എസ്പാന്യോളാണ് അത്‌ലറ്റിക്കോയ്‌ക്ക് ഓര്‍ക്കാനിഷ്ടപ്പെടാത്ത തുടക്കത്തിലേക്ക് തള്ളിവിട്ടത്. ളിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് എസ്പാന്യോള്‍ അത്‌ലറ്റിക്കോയെ പരാജയപ്പെടുത്തി. ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമായിരുന്നു അത്‌ലറ്റിക്കോയുടെ പരാജയം. രണ്ടാം പകുതിയിലായിരുന്നു എസാപാന്യോളിന്റെ വിജയഗോളുകള്‍ പിറന്നത്. എസ്പാന്യോളിനായി മിഗ്വല്‍ റുബിയോ (73), പെരെ മിയ (84) എന്നിവര്‍ സ്‌കോര്‍ ചെയ്തു. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ആദ്യഗോള്‍ അര്‍ജന്റൈന്‍ താരം ജൂലിയന്‍ അല്‍വാരസിന്റെ വകയായിരുന്നു.
എസ്പാന്യോളിന്റെ തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ അത്‌ലറ്റികോ മാഡ്രിഡാണ് ആദ്യം ലീഡെടുത്തത്. 37-ാം മിനിറ്റില്‍ സൂപ്പര്‍ താരം ജൂലിയന്‍ അല്‍വാരസാണ് അത്‌ലറ്റികോയെ മുന്നിലെത്തിച്ചത്. അത്‌ലറ്റിക്കോയ്‌ക്കു ലഭിച്ച ഫ്രീ കിക്കാണ് ഗോളില്‍ കലാശിച്ചത്. ബോക്‌സിനു പുറത്ത് ഇടതുപാര്‍ശ്വത്തില്‍ നിന്ന് വലംകാലിന് ഉതിര്‍ത്ത ഫ്രീ കിക്ക് വലയുടെ മുകളില്‍ വലതുമൂലയില്‍ തറയ്‌ക്കുകയായിരുന്നു. ആദ്യപകുതിയില്‍ നേടിയ ലീഡ് ഉയര്‍ത്താന്‍ അവസരം ലഭിച്ചെങ്കിലും മാഡ്രിഡ് ടീമിന് അതിനായില്ല. രണ്ടാം പകുതിയില്‍ കളി മാറി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 73-ാം മിനിറ്റില്‍ മിഗ്വല്‍ റൂബിയോ എസ്പാന്യോളിനെ ഒപ്പമെത്തിച്ചു. എഡു എക്‌സ്‌പോസിറ്റയുടെ ത്രൂപാസ് സ്വീകരിച്ച് വലംകാല്‍കൊണ്ടു തൊടുത്ത ഷോട്ട് വലയില്‍. അപ്രതീക്ഷിത ഞെട്ടലില്‍നിന്ന് മുക്തമാകുന്നതിനും മുമ്പ് 84-ാം മിനിറ്റില്‍ പെര മിയ എസ്പാന്യോളിന്റെ വിജയഗോളും നേടി. എല്‍ ഹിലാലിയുടെ ക്രോസില്‍നിന്നുതിര്‍ത്ത ഹെഡറാണ് ഗോളില്‍ കലാശിച്ചത്. മറ്റൊരു മത്സരത്തില്‍ ഗറ്റാഫെ, സെല്‍റ്റ വിഗോയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. അത്‌ലറ്റിക് ക്ലബ് ആകട്ടെ, കരുത്തരായ സെവിയ്യയെ 3-2ന് അട്ടിമറിക്കുകയും ചെയ്തു. നികോ വില്യംസ് (36), സന്നാഡി(43), നവാറോ (81) എന്നിവരാണ് അത്‌ലറ്റിക് ക്ലബ്ബിനായി ഗോളുകള്‍ നേടിയത്. സെവിയ്യയ്‌ക്കായി ലുകേബാക്കിയോ (60), അഗൗമേ (72) എന്നിവര്‍ ഗോള്‍ നേടി.