ഷിംകെന്റ്(കസാഖ്സ്ഥാന്‍): ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിന് 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണം. അര്‍ജുന്‍ ബബൂറ്റയും ഇളവേനില്‍ വാളറിവാനും അടങ്ങുന്ന സഖ്യമാണ് നേട്ടം കൊയ്‌തത്. സ്വര്‍ണകൊയ്‌ത്തിനുള്ള പോരാട്ടത്തില്‍ ചൈനയുടെ ഡിങ്‌കെ ലു- സിന്‍ലു പെങ് സഖ്യത്തെയാണ് 17-11ന് പിന്നിലാക്കിയത്.
ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇളവേനിലിന്റെ രണ്ടാം സ്വര്‍ണമാണിത്. കഴിഞ്ഞ ദിവസം വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇളവേനില്‍ സ്വര്‍ണം നേടിയിരുന്നു. കൂടാതെ പുരുഷന്‍മാരുടെ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലും ഭാരതം സ്വര്‍ണം നേടിയിരുന്നു. ബബൂറ്റയ്‌ക്കൊപ്പം രുദ്രാംക്ഷ് പാട്ടീല്‍, കിരണ്‍ ജാധവ് എന്നിവര്‍ ഭാരത ടീമില്‍ മത്സരിച്ചിരുന്നു.