കോഴിക്കോട്: സ്ട്രൈക്കര്‍ അക്ഷുണ്ണ ത്യാഗിയെ സൈന്‍ ചെയ്തു ഗോകുലം കേരള എഫ് സി, ബെംഗളൂരു യുണൈറ്റഡില്‍ നിന്നാണ് താരം ഗോകുലം കേരളയില്‍ എത്തുന്നത്. 2024-25 സീസണില്‍ ഐ ലീഗ് 2 വിലെ ടോപ് സ്‌കോറെര്‍ ആയിരുന്നു ത്യാഗി ബെംഗളൂരു യുണൈറ്റഡിനായി 8 ഗോളുകള്‍ നേടുകയുണ്ടായി.
മീററ്റില്‍ നിന്നുള്ള 23 വയസുകാരന്‍ ത്യാഗി ഹീറോ എലൈറ്റ് ലീഗില്‍ ഡല്‍ഹി ഡയനാമോസിന് വേണ്ടി 14 മാച്ചുകളില്‍ നിന്ന് 20 ഗോളുകള്‍ നേടികൊണ്ടാണ് മറ്റു ക്ലബ്ബുകളുടെ ശ്രദ്ധആകര്‍ഷിച്ചത്. തുടര്‍ന്ന് 2021-22 സീസണില്‍ ഒഡിഷ എഫ് സിക്ക് വേണ്ടി ഐ എസ് എല്ലില്‍ ത്യാഗി പന്ത് തട്ടി, 2023 കോഴിക്കോട് വച്ച് സൂപ്പര്‍ കപ്പില്‍ ഒഡിഷ എഫ് സി ചാമ്പ്യന്‍സ് ആവുമ്പോള്‍ ത്യാഗിയും ടീമിനൊപ്പം ഉണ്ടായിരുന്നു. ഐ എഫ് എ ഷില്‍ഡ് റണ്ണര്‍ ആപ്പായ മോഹന്‍ ബഗാന്‍ ടീമിന്റെയും ഭാഗമായിരുന്നു.