മോസ്കോ: എന്താന്നറിയില്ല ഇയർഫോണും പാക് പ്രധാനമന്ത്രിയും ഒരിക്കലും ചേരില്ല, പൊതു മധ്യത്തിൽവച്ചു നാണം കെടുത്തിക്കളയും. ഇത്തവണ ഷഹബാസ് ഷെരീഫിന് പണി കിട്ടിയത് ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കിടെയാണ്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ കാണുന്നതിനിടെ, ഷെരീഫ് ഇയർഫോണുകൾ ഉപയോഗിച്ച് ബുദ്ധിമുട്ടുകയായിരുന്നു. ഈ വീഡിയോ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി. റഷ്യൻ നേതാവ് പുഞ്ചിരിക്കുന്നതും ഒരു ഘട്ടത്തിൽ തന്റെ പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് ഹെഡ്‌ഫോണുകൾ എങ്ങനെ ധരിക്കണമെന്ന് കാണിച്ചുകൊടുക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം മൂന്നു […]