കണ്ണൂർ: പരിയാരത്ത് റോഡരികിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവിന്റെ വെളിപ്പെടുത്തൽ നുണയെന്ന് പോലീസ്. എരമം സ്വദേശി ശ്രീതളുതന്നെയാണ് പ്രതിയെന്നും പോലീസ്. ഇവർ റോഡരികിൽ കിടക്കുകയായിരുന്നുവെന്ന് പറഞ്ഞ യുവാവിന്റെ ബൈക്കാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. അപകടത്തിൽ എരമം സ്വദേശികളായ എരമം നോർത്ത് തവിടിശ്ശേരി വിജയൻ (50), ഉള്ളൂർ രതീഷ് (45) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തിനു മാതമംഗലം പെരുന്തട്ട മേച്ചിറയിലാണ് ഇരുവരേയും പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. പെരുന്തട്ടയിൽ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്തു തിരിച്ചുവരികയായിരുന്നു. ബൈക്കിൽ […]









