തിരുവനന്തപുരം: യുവ സംവിധായകനും , തിരക്കഥ രചയിതാവുമായ അജി അയിലറ സംവിധാനം ചെയ്യുന്ന പ്രണയ ഗാനമായ ‘നിൻ നിഴൽ’മ്യൂസിക്ക് വീഡിയോ ഉടൻ റിലീസ് ചെയ്യും. എ.പി ,ഇസഡ് ക്രിയേഷൻസിൻ്റെബാനറിൽ അനീഷയാണ് നിൻ നിഴൽ നിർമ്മിക്കുന്നത്. ‘വഴിപാതി അണയുന്നുവോ നിഴലോർമ്മയായ് മറയുന്നതോ…എന്ന പ്രണയ വരികൾ രചിച്ചിരിക്കുന്നത് മലയാളത്തിലെ യുവ എഴുത്തുകാരനായ ജിബിൻ കൈപ്പറ്റയാണ്. പ്രശസ്ത സംഗീത സംവിധായകൻ മുരളി അപ്പാടത്തിൻ്റെ താണ് സംഗീതവും ആലാപനവും. ജറിൻ ജയിംസിൻ്റെ ചായാഗ്രഹണവും കിഴക്കൻമലോരനാടായ കുളത്തൂപ്പുഴയുടെ ദൃശ്യഭംഗിയും ഗാനത്തെ എറെ മനോഹ മാക്കുകയാണ്. […]









