പാലക്കാട്: മംഗളൂരു – തിരുവനന്തപുരം റൂട്ടിൽ 20 കോച്ചുള്ള വന്ദേഭാരത് സർവീസ് ആരംഭിക്കുമ്പോൾ ഒാടിക്കൊണ്ടിരുന്ന 16 കോച്ച് വന്ദേഭാരത് റേക്ക് മധുര ഡിവിഷനു നൽകുമെന്ന് റിപ്പോർട്ട്. ഇതോടെ മധുര ഡിവിഷനു നാലു വന്ദേഭാരത് ട്രെയിനുകളാകും. എന്നാൽ ഈ റേക്ക് ഉപയോഗിച്ച് എറണാകുളം– ബെംഗളൂരു വന്ദേഭാരത് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ രംഗത്തെത്തിയിട്ടുണ്ട്. ഈ റൂട്ടിൽ സർവീസിനു യാതൊരു തടസങ്ങളില്ലെന്നിരിക്കെ ട്രെയിൻ പുനഃസ്ഥാപിക്കാൻ സംസ്ഥാനത്തുനിന്നുള്ള കേന്ദ്രമന്ത്രിമാരും ഇടപെടുന്നില്ലെന്നാണ് യാത്രക്കാരുടെ ആരോപണം. മധുരയിൽ നിന്നുള്ള വന്ദേഭാരതിനു ബെംഗളൂരു കന്റോൺമെന്റിൽ സ്ഥലം നൽകാനാണു […]









