കൊച്ചി: റോഡ് നന്നാക്കാതെ പാലിയേക്കരയിൽ ടോൾ പിരിക്കാനാകില്ലെന്ന് ഹൈക്കോടതി. പാലിയേക്കര ടോൾ കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം പാലിയേക്കര കേസ് ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു. കൂടാതെ ബുധനാഴ്ച ജില്ലാ കളക്ടറോട് ഓൺലൈൻ വഴി ഹാജരാകാനും ഹൈക്കോടതി നിർദേശിച്ചു. ഇതോടെ ബുധനാഴ്ച വരെ പാലിയേക്കരയിൽ ടോൾപിരിവ് ഉണ്ടാകില്ല. അതേസമയം പാലിയേക്കരയിൽ ടോൾപിരിവ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയുമാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, റോഡുകളുടെ നിലവിലെ അവസ്ഥ സംബന്ധിച്ച് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും […]









