പാലക്കാട്: പാലക്കാട് പുതുനഗരത്തും ആർഎസ്എസ് നിയന്ത്രണത്തിലുള്ള വ്യാസ വിദ്യാപീഠം സ്കൂളിലും പന്നി പടക്കം പൊട്ടി അപകടമുണ്ടായ സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് പോലീസിന് സംശയം. രണ്ടിടത്ത് നിന്നും കണ്ടെത്തിയ പന്നിപ്പടക്കങ്ങൾ സമാന രീതിയിൽ ഉണ്ടാക്കിയതാണെന്ന കണ്ടെത്തലാണ് പോലീസിപ്പോൾ. അതുപോലെ പുതുനഗരത്ത് പന്നിപ്പടക്കം പൊട്ടി പരുക്കേറ്റ ഷെരീഫിൻ്റെ സൗഹൃദ വലയങ്ങളും സംശയമുണർത്തുന്നതാണെന്ന് പോലീസ് പറയുന്നു. രണ്ട് സ്ഫോടക വസ്തുക്കളുടെയും രാസ പരിശോധനാ ഫലം വന്നാൽ മാത്രമെ കൂടുതൽ സ്ഥിരീകരണം ലഭിക്കൂവെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം ഷെരീഫിനെ ചോദ്യം ചെയ്യാൻ […]









