തിരുവനന്തപുരം: തന്നെയും കെ. ഉണ്ണികൃഷ്ണൻ എംഎൽഎയെയും ചേർത്തുവച്ചുള്ള പ്രചാരണത്തിന് പിന്നിൽ കോൺഗ്രസും യുഡിഎഫുമാണെന്ന സിപിഎം വനിതാ നേതാവ് കെ.ജെ. ഷൈനിന്റെ ആരോപണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇത്തരമൊരു പ്രചാരണം എങ്ങനെ പുറത്തായെന്നത് സിപിഎം തന്നെ അന്വേഷിക്കുന്നതായിരിക്കും നല്ലതെന്ന് പറഞ്ഞ സതീശൻ കെ.എൻ. ഉണ്ണികൃഷ്ണൻ എംഎൽഎയുടെ പ്രസ്താവനയുടെ വരികളിൽ തന്നെ ഇക്കാര്യങ്ങളുണ്ടെന്നും പറഞ്ഞു. നിയമസഭയ്ക്ക് മുന്നിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. തന്നെയും കെ. ഉണ്ണികൃഷ്ണൻ എംഎൽഎയെയും ചേർത്തുവച്ചുള്ള പ്രചാരണത്തിന് പിന്നിൽ കോൺഗ്രസും യുഡിഎഫുമാണെന്ന് കെ.ജെ. ഷൈൻ […]









