തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി ഹൈക്കോടതിയുടെ അനുമതിയില്ലാതെ അറ്റകുറ്റ പണിക്കായി കൊണ്ടുപോയ സംഭവം അടിയന്തര പ്രമേയമായി അവതരിപ്പിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയതോടെ സഭയിൽ പ്രതിപക്ഷ ബഹളം. പിന്നാലെ പ്രതിപക്ഷം സഭയിൽനിന്നും ഇറങ്ങിപ്പോയി. ഈ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ നോട്ടീസ് നൽകിയെങ്കിലും ഇത് പരിഗണിക്കാൻ കഴിയില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ അടിയന്തര പ്രമേയം അംഗീകരിക്കാൻ ആകില്ലെന്ന് സ്പീക്കർ അറിയിച്ചു. പക്ഷെ ഇത് ഗൗരവകരമായ വിഷയമാണെന്നും ഹെക്കോടതി വളരെ കൃത്യമായി ഇക്കാര്യത്തിൽ അഭിപ്രായം പറയുകയും അന്വേഷണത്തിന് […]









