കൊല്ലം: അങ്ങനെ ആ കാര്യത്തിൽ തീരുമാനമായി… കേരളത്തിനു കൃത്യസമയത്ത് എയിംസ് അനുവദിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യ മന്ത്രിയുമായ ജെ.പി. നഡ്ഡയുടെ പ്രഖ്യാപനം. എയിംസ് ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത് വരുമെന്ന് അദ്ദേഹം ബിജെപി നേതാക്കളെ അറിയിച്ചു. കൊല്ലത്ത് നടന്ന ബിജെപി സംസ്ഥാന സമിതി യോഗത്തിലാണ് കേന്ദ്രമന്ത്രി തീരുമാനം വ്യക്തമാക്കിയത്. കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി വൻ തോതിൽ പ്രചരണങ്ങൾ നടത്തിയിരുന്നു. ആലപ്പുഴയിൽ എയിംസ് വേണമെന്നും അവിടെ […]









