ഗാസ: നെതന്യാഹ്യുവിനെ അങ്ങനെയൊന്നും വിശ്വിക്കാൻ കൊള്ളില്ല, പല തവണ നടന്ന ചർച്ചകളും അവസാന നിമിഷം അട്ടിമറിച്ചത് ഇസ്രയേലാണ്. അതിനാൽ സമാധാന ചർച്ചയിൽ ഉപാധികൾവെച്ച് ഹമാസ്. ഗാസ യുദ്ധവിരാമം ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ മുൻനിർത്തി കെയ്‌റോയിൽ നടക്കുന്ന സമാധാന ചർച്ചയിൽ ആറ് ഉപാധികളാണ് ഹമാസ് മുന്നോട്ടുവെച്ചത്. ഇസ്രയേൽ സൈന്യം പൂർണമായും യുദ്ധത്തിൽ നിന്ന് പിന്മാറണമെന്നതാണ് പ്രധാന ഉപാധി. ഗാസയിൽ സ്ഥിരമായ വെടിനിർത്തൽ വേണമെന്നും ഹമാസ് ആവശ്യപ്പെടുന്നു. അതു മാത്രമല്ല നിയന്ത്രണങ്ങളില്ലാതെ സഹായം അനുവദിക്കണം, […]









