കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തെ തുടർന്ന് ആരോഗ്യ പ്രവർത്തകർ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുന്നു. ഡോക്ടർമാർ മിന്നൽ പണിമുടക്കിലേക്ക് നീങ്ങി. കോഴിക്കോട് ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലെയും എമർജൻസി സർവീസുകൾ ഒഴികെയുള്ള സേവനങ്ങൾ ഷട്ട് ഡൗൺ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ജീവൻ അപകടത്തിലായിട്ട് ജോലി ചെയ്യാൻ കഴിയില്ല എന്ന നിലപാടിലാണ് ആരോഗ്യ പ്രവർത്തകർ. നിലവിൽ കോഴിക്കോട് ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും എമർജൻസി സർവീസ് ഒഴികെയുള്ള സേവനങ്ങൾ നിർത്തിവെക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. താമരശ്ശേരി താലൂക്ക് […]









