തിരുവനന്തപുരം: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്കെതിരെയുണ്ടായ ആക്രമണത്തിൽ അപലപിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്കെതിരായ ആക്രമണം അത്യന്തം അപലപനീയമാണെന്നും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. സംഭവത്തിൽ പ്രതിക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ഡോക്ടർക്കെതിരെയുണ്ടായ ആക്രമണത്തിൽ ഡോക്ടർമാർ മിന്നൽ പണിമുടക്കിലേക്ക് നീങ്ങി. കോഴിക്കോട് ജില്ലയിൽ അവശ്യ സർവീസുകൾ ഒഴികെയുള്ളവ ഷട്ട്ഡൗൺ ചെയ്യും. താലൂക്ക് ആശുപത്രിയിലെ മുഴുവൻ സേവനവും നിർത്തിവെക്കുന്നതായി കെജിഎംഒഎ അറിയിച്ചു. മറ്റു ആശുപത്രികളിൽ അത്യാഹിത വിഭാഗം ഒഴികെയുള്ള […]









