നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകഥകളാണ് എന്ന് പറഞ്ഞത് ആടുജീവിതത്തിന്റെ കഥാകാരൻ ബെന്യാമിനാണ്.അറിയാത്ത േലാകങ്ങളെക്കുറിച്ചുള്ള നമ്മുടെ സങ്കൽപങ്ങൾ, സങ്കൽപ്പിക്കാൻപോലുമാകാത്ത ചില യാഥാർഥ്യങ്ങൾ ഇവെയല്ലാം കൂടി ഇടകലർന്ന ഒരുകൊളാഷാണ് നമ്മുടെ മനസ്സ്. അറിഞ്ഞതിനേക്കാൾ കൂടുതൽ അറിയാനുള്ള ത്വര മനുഷ്യസഹജമാണ്. മിത്തുകളും യാഥാർഥ്യങ്ങളും ഇടകലർന്നുകിടക്കുന്ന േലാകേത്തക്ക് ജിജ്ഞാസുവായി കടന്നുചെന്ന മനുഷ്യരാണ് മായാലോകങ്ങളിൽ നിന്ന് പൊരുളുകളെ ലോകത്തിനു വെളിപ്പെടുത്തിയിട്ടുള്ളത്. ഹിമാലയം ഒരു സ്വപ്നമായി മനസ്സിൽ കയറുകയും പിന്നീടുള്ള അന്വേഷണങ്ങൾ ഹിമാലയത്തിേലക്കുള്ള വഴി ചോദിക്കലുകളായി മാറുകയും െചയ്തു.വർഷങ്ങൾക്കു ശേഷം േചാപ്തയിലെ പക്ഷികളെയും, ജിം േകാർബറ്റിലെ കടുവകളെയും േതടിയുള്ള ഉത്തരാഖണ്ഡ് യാത്രയിൽ ഹിമാലയത്തിന്റെ താഴ്വാരങ്ങളിൽ യാത്ര െചയ്യാനും ചിത്രമെടുക്കാനും കഴിഞ്ഞു. വളെര പിന്നീടാണ് പീറ്റർ മാത്തിസൻ തന്റെ ഹിമപ്പുലി (The snow leopard )എന്ന പുസ്തകവുമായി യാദൃശ്ചികമായി മുന്നിൽ വരുന്നത്. േജാർജ് ഷാലർ എന്ന വന്യജീവി ശാസ്ത്രജ്ഞനൊപ്പം ഭരൽ എന്ന ഹിമാലയൻ ആടുകളുടെ സ്വഭാവവുമായി ബന്ധെപ്പട്ട പഠനങ്ങൾക്കായി തിബറ്റൻ േമഖലകളിലേക്ക് നടത്തുന്ന പഠനയാത്രയുടെ ഭാഗമാകുന്നതും, രണ്ടു മാസം നീളുന്ന അതി സാഹസിക യാത്രയുടെ വിവരണങ്ങളുമാണ് മാത്തിസൻെറ ഈ പുസ്തകം. ഷാലറിെൻറ യാത്ര അത്യന്തം അക്കാദമിക് സ്വഭാവമുള്ളതാവുമ്പോൾ മാത്തിസൻ ഈ യാത്രയെ അത്യന്തം ആത്മീയതലത്തിൽ കാണുന്നു.

േഡാൾേപായിെല േഷ െമാണാസ്ട്രി സന്ദർശിക്കുന്നതും അതിനപ്പുറം ഹിമപ്പുലി എന്ന അതി നിഗൂഢ ജീവിയെ േനരിൽ കാണുന്നതും തന്റെ യാത്രാ ലക്ഷ്യമായി മാത്തിസൻ കാണുന്നു. ഹിമപ്പുലി എന്ന ജീവി മനസ്സിൽ പതിയാൻ ഈ വായന ഒരു കാരണമായി. നിലവിെല രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ െവച്ചു ഒരു സാധാരണക്കാരൻ മലയാളിക്ക് എത്തിെപ്പടാൻ കഴിയുന്നതിനപ്പുറമുള്ള ഭൂമി എന്ന നിലയിൽ ഹിമപ്പുലിയും അതിന്റെ ഹിമ ഭൂമിയും സ്വപ്നത്തിൽതെന്ന തുടർന്നു. പിന്നീട് ഏെറ വർഷങ്ങൾക്ക് േശഷമാണ് ധൃതിമാൻ മുഖർജി എന്ന ഇന്ത്യൻ വന്യജീവി ഫാേട്ടാഗ്രാഫർ സ്പിതിയിൽനിന്നും ലഡാക്കിൽനിന്നും പകർത്തിയ ഹിമപ്പുലിയുെട െതളിമയാർന്ന ചിത്രങ്ങൾ പുറത്തു വരുന്നത്. അതി സാഹസികമായി ധൃതിമാൻ പകർത്തിയ ചിത്രങ്ങൾ സമർപ്പണത്തിന്റെയും, ആത്മാർപ്പണത്തിന്റെയും ഫലമായിരുന്നു. ഒരു പേക്ഷ േജാർജ് ഷാലർ 1970 കളിൽ പകർത്തിയ ചിത്രങ്ങൾക്ക് േശഷം ഇന്ത്യയിൽനിന്ന് ചിത്രീകരിച്ച ഹിമപ്പുലിയുെട െതളിമയാർന്ന ചിത്രങ്ങളാകാം ധൃതിമാേന്റത്. ഈ ചിത്രങ്ങൾ ഇന്ത്യൻ വന്യജീവി ഫാേട്ടാഗ്രാഫി േമഖലയിെല അടുത്ത ലക്ഷ്യവും സ്വപ്നവുമായി ഹിമപ്പുലികളെ മാറ്റി .പിന്നീടുള്ള വർഷങ്ങളിൽ സ്പിതിയും ലഡാക്കും ഒരു വന്യജീവി ഫാേട്ടാഗ്രാഫി െഡസ്റ്റിേനഷനായി മാറുകയും അതി വിദൂര േഷാട്ടുകളായും അപൂർവമായി ക്ലോസ് േറഞ്ച് േഷാട്ടുകളായും ഹിമപ്പുലി പല േപാസ്റ്റുകളിൽ കാമറക്ക് മുന്നിൽ എത്തുകയും െചയ്തു.

നിമിത്തങ്ങളിലും വിധിയിലും സാന്ദർഭികതയിലും വിശ്വസിക്കുന്നത് െകാണ്ടാവാം യാത്രയുെട ഫിേലാസഫിയിൽ കൂടുതൽ വിശ്വസിക്കാൻ എെന്ന േപ്രരിപ്പിക്കുന്നത്. മുളയ്ക്കാൻ പാകമായ ഉണങ്ങിയ വിത്ത് േപാെലയാവണം സഞ്ചാരി എന്നാണ് യാത്രയുെട ഫിേലാസഫി പറയുന്നത്, കാറ്റു വന്നു വിളിക്കുേമ്പാൾ വിശ്വസിച്ചു കൂെട േപാവാൻ തയാറാവണം, വളക്കൂറുള്ള മണ്ണിൽ കാറ്റ് തെന്ന എത്തിക്കുെമന്നും വൻമരമായി വളരാനുള്ള കരുത്തുണ്ടാവുെമന്നും വിശ്വസിക്കണം. യാത്ര വന്നു വിളിക്കുേമ്പാൾ പുറപ്പെടാൻ തയാറായിരിക്കണം, കൂെട ഇറങ്ങണം, നിങ്ങളുെട സ്വപ്നഭൂമികളിൽ നിങ്ങളെത്തിേച്ചരുെമന്ന ശുഭപ്രതീക്ഷയിലായിരിക്കണം. പ്ലാൻ െചയ്ത്, പാക്ക് െചയ്ത് േപാകുന്ന ആസൂത്രിത യാത്രകേളക്കാൾ നിങ്ങളിെല സഞ്ചാരിെയ അത്ഭുതപ്പെടുത്തുന്നത് അപ്രതീക്ഷിതമായി ജീവിതത്തിേലക്ക് കയറി വന്ന് നിങ്ങളുെട സ്വപ്ന ഭൂമികളിേലക്ക് കൂട്ടിെക്കാണ്ടുേപാവുന്ന യാത്രകളായിരിക്കും എന്നതാണ് അനുഭവം.
ഹിമാചലിെല സ്പിതി വാലിയും, കിബ്ബർ വന്യജീവി സേങ്കതവും ഹിമപ്പുലിയും, ഭരലുകളും ഒരു സ്വപ്നമായി െകാണ്ട് നടക്കുകയും എത്തിെപ്പടാനുള്ള പ്ലാനുകളും ശ്രമങ്ങളും പല കാരണങ്ങൾ െകാണ്ട് നടക്കാെത േപാവുകയും െചയ്തു െകാണ്ടിരിക്കുന്ന സമയത്താണ് സുഹൃത്ത് െഷൽബിൻ ഡീേഗായുെട വിളി, ഇത്തവണ മഞ്ഞുകാലത്ത് കിബ്ബറിൽ േപാകുന്നുണ്ട്, വരുേന്നാ എന്ന്, മനസ്സിൽ രണ്ടുതവണ ലഡ്ഡുപൊട്ടിയ നിമിഷം, കിബ്ബറിേലക്കുള്ള യാത്ര, െഷൽബിൻ ഡീേഗാ എന്ന േലാക സഞ്ചാരിയുെട കൂെട .യാത്രകൾ ജീവിതത്തിേലക്ക് കയറി വരികയാണ് ..നിനച്ചിരിക്കാത്ത േനരത്ത് വിളിച്ചിറക്കിക്കൊണ്ട് േപാവാൻ. ഞാനടക്കം അഞ്ചുേപർ, വയനാട്ടിൽനിന്ന് ഞാനും െകാച്ചിയിൽനിന്ന് ബിേജായിയും േഡാക്ടർ േമാത്തിയും , അബൂദബിയിൽ നിന്ന് രാജുവും, ഉസ്ബകിസ്താനിൽനിന്നും െഷൽബിനും, അങ്ങെന േലാകത്തിെന്റ പല േകാണുകളിൽനിന്ന് ഞങ്ങൾ യാത്രക്ക് േവണ്ടി ഒന്നിക്കും. െകാച്ചിയിൽനിന്നും ചണ്ഡീഗഡ് വിമാനം പറന്നുയരുേമ്പാൾ ജീവിതവും അനുഭവങ്ങളും പുതിയ ഉയരങ്ങളിേലക്കും പുതിയ ഊഷ്മാവിേലക്കും പറന്നുെപാങ്ങുകയാെണന്ന് െവറുതെ ഓർത്തു.

ചണ്ഡീഗഡ് എയർേപാർട്ടിൽ ഇറങ്ങുേമ്പാൾ ൈവകീട്ട് നാല് മണി, ഞങ്ങെള കാത്ത് ബാദൽ ഭായിയും സ്കോർപിേയായും കാത്തു നിൽക്കുന്നു. രാംപുരിൽ ഞങ്ങെള എത്തിക്കുക എന്നതാണ് ബാദൽ ഭായിയുെട ടാസ്ക്. രാംപുരിൽ രാത്രി 12 മണിയോടെ എത്തി. രാംപുർ ഒരു ഇടത്താവളമാണ് തണുപ്പ് കാലത്ത് ഷിംലയിൽനിന്നും സ്പിതി വാലിയിേലക്ക് േപാകുന്നവരുെട ഇടത്താവളം, വിന്റർ സീസണിൽ ടൂറിസ്റ്റുകൾ കുറയും ,അതിെന്റ ഒരു ശാന്തതയുണ്ട്. തണുപ്പ് അരിച്ചുകയറുന്നുണ്ട്… എല്ലാവരും തണുപ്പ് കുപ്പായങ്ങളിലേക്ക് മാറി. കാലാവസ്ഥ സൂചിക ൈമനസ് 7 എന്ന് കാണിച്ചു. ഇത് സാമ്പിൾ െവടിെക്കട്ട് േപാലും ആയിട്ടില്ല അസ്ഥിെയ തുളക്കുന്ന തണുപ്പിെന േനരിടാനുള്ള പരിശീലനം ഇവിടുന്ന് തുടങ്ങുകയാണ്
രാവിെല േഫാർ വീൽ െഡ്രെവ് െബാലേേറായുമായി കിബ്ബറിൽ നിന്നുള്ള െഡ്രെവർമാർ ലട്ടുവും രുക്കുവും എത്തി. കിബ്ബറിേലക്ക് 350 കിേലാമീറ്റർ െഡ്രെവ് ഉണ്ട്. ലട്ടു അതി വിദഗ്ധനായ ഒരു ഹിമാലയൻ െഡ്രെവർ ആണ്. ഹിമാചൽ േറാഡുകൾ മികച്ചതും, അതുെകാണ്ടുതെന്ന വണ്ടി പറപറക്കുകയാണ്. സത്‍ലജ് നദിയുെട തീരത്ത് കൂടിയാണ് യാത്ര. ഖാബ് സംഗം എന്ന സ്ഥലത്ത് സ്പിതി നദിയും സത്‍ലജിൽ ലയിക്കുന്നുെണ്ടന്ന് വല്ലേപ്പാഴും മാത്രം സംസാരിക്കുന്ന ഞങ്ങളുെട ഡ്രൈവർമാർ പറഞ്ഞു.

ഇനി മുതൽ അേങ്ങാട്ട് സ്പിതി നദിയുെട തീരത്തുകൂടിയാണ് യാത്ര. െഷൽബിൻ പറഞ്ഞത് ശരിയായിരുന്നു ഭൂപ്രദേശത്തിന്റെ മട്ടുമാറിത്തുടങ്ങി .െഡ്രെവർ മുകളിേലക്കും േനാക്കിയാണ് വണ്ടി ഓടിക്കുന്നത്. ഏത് നിമിഷവും ഒരു കല്ല് വാഹനത്തിൽ പതിേച്ചക്കാം , ഉറപ്പ് കുറഞ്ഞ തരം പാറകളാണ് ഏത് നിമിഷവും അടർന്ന് വീഴാം. ആദ്യം േപടിെച്ചങ്കിലും ദൂരം പിന്നിട്ടേതാെട ഞങ്ങളും മാനസികമായി താദാത്മ്യം പ്രാപിച്ചു. ഒരു വശത്ത് സ്പിതി നദിയുെട െവള്ളത്തിെന്റ നിറങ്ങൾ മാറി വരുന്നതും മറു വശെത്ത മലയിടുക്കുകളുെട ഗാംഭീര്യവും ആസ്വദിച്ചു െകാണ്ടിരുന്നു .സ്പിതി നദിയിെല െവള്ളത്തിന് നീലയും പച്ചയും കലർന്ന ൈവഡൂര്യത്തിെന്റ (Turquoise ) നിറമാണ്. ഹിമാലയൻ മഞ്ഞുമലകളിെല കൂടിയ അളവിലുള്ള ചുണ്ണാമ്പിന്റെ (lime ) സാന്നിധ്യമാണ് ഇതിനു കാരണെമന്ന് പറയെപ്പടുന്നു. വഴികൾക്ക് മഞ്ഞിെന്റ ആവരണം വന്നു തുടങ്ങി, കാണാനുള്ള ഭൂമിെയാെക്ക ഇേപ്പാ കണ്ടു തീർേത്താ ഇനി കുറച്ചു ദിവസേത്തക്ക് മഞ്ഞു മാത്രേമ കാണൂ എന്ന് െഷൽബിൻ ഓർമിപ്പിച്ചു. േപാകും വഴിയിൽ നാേകാ ടാേബാ എന്നീ രണ്ടു വിേല്ലജുകളിൽ ഏതിെലങ്കിലും ഇന്നെത്ത ദിവസം തങ്ങാനാണ് ഞങ്ങൾ േനരെത്ത പ്ലാൻ െചയ്തിട്ടുള്ളത്. ആസമയം െഷൽബിെന്റ േഫാണിൽ കിബ്ബറിെല ഞങ്ങളുെട ആതിേഥയ ഇന്ദിരാേദവിയുെട കാൾ പറ്റുെമങ്കിൽ ഇന്നുതെന്ന കിബ്ബറിെലത്തുക നിങ്ങൾക്കുള്ള േസ്റ്റ െറഡിയാണ്.

ൈമനസ് 27 ഡിഗ്രി തണുപ്പുമായാണ് കിബ്ബർ ഞങ്ങെള വരേവറ്റത്. ജീവിതത്തിൽ ആദ്യമായാണ് ശരീരം അത്രയും കുറഞ്ഞ താപനിലെയ അഭിമുഖീകരിക്കുന്നത്, ഇട്ടിരിക്കുന്ന വസ്ത്രങ്ങളും ജാക്കറ്റും തണുപ്പിെന പ്രതിേരാധിക്കുന്നതിൽ േതാറ്റു േപാവുന്നുണ്ട്. നല്ല തലേവദന ,അൾട്ടിറ്റ്യൂഡ് സിക്നസിന്റെ ലക്ഷണമാണ്. ഉയർന്ന സ്ഥലങ്ങളിെല ഓക്സിജൻ ലഭ്യതക്കുറവും വായു മർദത്തിലുള്ള വ്യത്യാസവും കാരണമുണ്ടാവുന്ന ശാരീരിക അസ്വസ്ഥതകളാണ് ആൾട്ടിറ്റ്യൂഡ് സിക്നസ് അഥവാ അക്യൂട്ട് മൗണ്ടൻ സിക്നസ്. സമുദ്രനിരപ്പിൽ നിന്നും 8000 അടി മുതലുള്ള ഉയരങ്ങളിൽ ശരീരം ഇത്തരം അസ്വസ്ഥതകൾ കാണിേച്ചക്കാം.ഒന്നിനുമുകളിൽ ഒന്നായി മൂന്നു വസ്ത്രങ്ങളും അഞ്ചു ലെയർ കമ്പിളിെയയും ചുട്ടു പഴുത്ത െനരിേപ്പാടിെനയും േതാൽപ്പിച്ച് തണുപ്പ് വിജയകരമായ മുേന്നറ്റം തുടരുന്നു. അതിരാവിെല ഉണർന്നു. കിബ്ബറിൽ കാര്യങ്ങൾക്ക് അൽപം മാറ്റമുണ്ട്, ഒമ്പത് മണി ആയപ്പാേേഴക്കും ഫീൽഡിൽ േപാവാനുള്ള വാഹനം വന്നു, േഫാർ വീൽ ൈഡ്രവ് മഹീന്ദ്ര ക്യാമ്പർ. സ്പിതിയിൽ മഹീന്ദ്രയുെട വാഹനങ്ങളാണ് േറാഡ് ഭരിക്കുന്നത് . പൗരാണികതെയ ബഹുമാനിച്ചു െകാണ്ട് മാത്രം ആധുനികതക്ക് ഇടം െകാടുക്കുന്ന ഗ്രാമമാണ് കിബ്ബർ .ഭൂമിശാസ്ത്രപരമായ പ്രേത്യകതകൾ െകാണ്ടുതെന്ന ആധുനികമായ പലതിേനയും കിബ്ബറുകാർക്ക് പുറത്തു നിർേത്തണ്ടി വരുന്നുണ്ട്, ആധുനികത ഹിമാലയം കയറാൻ ഇനിയും സമയെമടുക്കും ഹിമപ്പുലികളുെട സംരക്ഷണം സർക്കാർ ഏെറ്റടുത്തതോെട കാലികെള നഷ്ടെപ്പടുന്നവർക്ക് വലിയ നഷ്ടപരിഹാരം ലഭിക്കാൻ തുടങ്ങി,

പിന്നീടുള്ള വർഷങ്ങളിൽ ഹിമപ്പുലികളുെട എണ്ണം വർധിക്കുകയും ഇവെയ കാണാനും ചിത്രെമടുക്കാനുമായി േലാകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വന്യജീവി ഫാേട്ടാഗ്രാഫർ കിബ്ബറിേലക്ക് വന്നു െകാണ്ടുമിരുന്നു. ഹിമപ്പുലിയടങ്ങുന്ന വന്യജീവികൾ സ്പിതി താഴ്വരയിെല ഗ്രാമങ്ങളുെട പ്രധാന വരുമാന മാർഗമായി. ഇവിടുെത്ത മനുഷ്യരും മൃഗങ്ങളും ശാന്ത സ്വഭാവക്കാരാണ് .ഹൃദ്യമായി ചിരിക്കുകയും മാന്യമായി ഇടെപടുകയും െചയ്യുന്ന മലമുകളിെല െഹർമിറ്റുകളാണ് ഇവിടുെത്ത മനുഷ്യർ .ഓേരാ മനുഷ്യന്റെയും മുഖത്ത് നിങ്ങൾക്ക് സങ്കൽപ ബുദ്ധെന കാണാം .

ലാങ്സായിലെ ഒേര ഒരുചായക്കടയിൽ കയറി ചായ ചൂടോടെ കുടിച്ചു. ലാങ്സായിൽ നിന്നുള്ള മടക്ക വഴിയിൽ ദൂരെനിന്ന് മഞ്ഞിലിറങ്ങി ഷൂട്ട് െചയ്യുന്ന ഫാേട്ടാഗ്രാഫർമാെര കണ്ടു. കാര്യമായ എേന്താ ൈസറ്റിങ് ഉണ്ട് ..ബ്ലൂ ഷീപ് ആണ്,ഭരലുകൾ എന്ന ഹിമാലയൻ കാട്ടാടുകൾ. ഭരലുകൾക്ക് നമ്മുെട വരയാടുകളുമായി നല്ല രൂപ സാദൃശ്യമുണ്ട് .ഹിമാലയൻ മലനിരകളുെട ഉയർന്ന പ്രേദശങ്ങളാണ് ഭരലുകളുെട ആവാസേകന്ദ്രങ്ങൾ .ഇന്ത്യ ,പാകിസ്താൻ ,ൈചന,മ്യാന്മർ തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും ഇവയുള്ളത് . ശരീരത്തിന് ഏകേദശം 115 മുതൽ 165 െസന്റീമീറ്റർ നീളം, 10 മുതൽ 20 െസന്റീമീറ്റർ നീളമുള്ള വാൽ , 35 മുതൽ 75 കിേലാഭാരം എന്നിങ്ങെനയാണ് ഭരലുകളുെട പ്രാഥമിക ശാരീരിക അളവുകൾ. വലിയ െകാമ്പുകളും നല്ല ശക്തിേയറിയ കുളമ്പുകളും കീഴ്ക്കാം തൂക്കായ മഞ്ഞുമലകളിെല ഇവയുെട അതിജീവനം സാധ്യമാക്കുന്ന ഘടകങ്ങളാണ് .ഇറങ്ങി നിന്ന് കുറച്ചു ചിത്രങ്ങൾ എടുത്തു.

ഭരലുകൾ തന്ന ഊർജം െചറുതായിരുന്നില്ല .ആൾട്ടിറ്റ്യൂഡ് േരാഗത്തിെന്റ ക്ഷീണവും ആലസ്യവുെമല്ലാം ആ കാഴ്ച്ചയിൽ മഞ്ഞുേപാെല ഉരുകിേപ്പായി.കീ െമാണാസ്ട്രിയിേലക്കുള്ള വഴിയിലാണ് ഞങ്ങൾ .സ്പിതിയിൽ വരുേമ്പാൾ ഏറ്റവും കൂടുതൽ കാണണം എന്നാഗ്രഹിച്ച സ്ഥലം , അതും തണുപ്പിൽ പുതഞ്ഞ കീ യുെട കാഴ്ച. മഞ്ഞിൽ കുളിച്ച ദുരൂഹമായ ആത്മീയ ഇടം. േവനൽക്കാലെത്ത മഞ്ഞില്ലാത്ത െമാണാസ്ട്രി ചിത്രങ്ങൾ ധാരാളം കണ്ടിട്ടുണ്ട് .മഞ്ഞുകാലം െമാണാസ്ട്രിറിയുെ ടമുഖഛായ തെന്ന മാറ്റിയിട്ടുണ്ട്. സമ്മറിൽ ഒന്ന് കൂടി വന്ന് ഋതുക്കൾ ഭൂമിേയാട് െചയ്യുന്നത് എെന്തന്ന് േനരിട്ടറിയണം.

അടുത്ത ദിവസം രാവിെല സ്കാനർമാരുെട വിളി േകട്ടാണ് ഉണരുന്നത് . ഹിമപ്പുലിെയ ൈസറ്റ് െചയ്തിട്ടുണ്ട് ഉടൻ െറഡിയാവണം േപാകാം ,കിബ്ബറിെല അൾട്ടിേമറ്റ് കാഴ്ച കാണാനുള്ള േപാക്കാണ് ,കിബ്ബറും സ്പിതിയും കാഴ്ചകളുെടയും അനുഭവങ്ങളുെടയും സ്വപ്നഭൂമിയാെണങ്കിലും, ഇവിടുത്തെ ഐക്കൺ ഹിമപ്പുലിയാണ് .േഗ്ര േഗാസ്റ്റ് എന്ന വിളിേപ്പര് അന്വർഥമാക്കും വിധം അതീവ നിഗൂഢരാണ് ഹിമപ്പുലികൾ. ജീവിക്കുന്ന പ്രദേശേത്താട് പൂർണമായും താദാത്മ്യം പ്രാപിച്ചു ജീവിക്കാൻ പുള്ളിപ്പുലി വർഗത്തിന് പ്രേത്യക കഴിവുണ്ട്, ഏത് സാഹചര്യത്തിലും അതിജീവിക്കാനുള്ള പരിണാമപരമായ േചാദന . െതാട്ടു മുന്നിൽ വന്നു നിന്നാൽ േപാലും െപട്ടെെന്നാന്നും കണ്ണിൽെപടില്ല. 1970 കളിൽ പാകിസ്താനിെല ചിട്രൽ േഗാളിൽ െവച്ചാണ് ഷാലറുെട ആദ്യ ഹിമപ്പുലി ഫാേട്ടാഗ്രാഫ് പുറത്തു വരുന്നത്.ഒരു മാസത്തെ ശ്രമത്തിെന്റ ഫലമായിട്ടായിരുന്നു ഒരു പേക്ഷ േലാകത്തിെല ആദ്യ ഹിമപ്പുലി ചിത്രം പിറവി െകാണ്ടത് .
ഒരു െവളുത്ത മലയുെട താഴ്വരയിൽ വണ്ടി നിന്നു ഇനി നടന്നു േപാകണം .ഓക്സിജന്റെ അളവ് വളെര കുറഞ്ഞ അവസ്ഥയിൽ മല കയറ്റം വളെര കരുതേലാെട േവണെമന്ന് േഡാക്ടർ േമാത്തി മുന്നറിയിപ്പ് തന്നു. രണ്ടു മലനിരകെള േവർതിരിക്കുന്ന വലിെയാരു െട്രഞ്ചിനടുേത്തക്കാണ് സ്കാനർമാർ ഞങ്ങെള െകാണ്ട് േപായത് …ദൂെര േഫാേട്ടാഗ്രാഫർമാർ നിരയായി ഇരിക്കുന്നത് കാണാം.െടൻസിങ്ങും കൂട്ടരും അവർക്കിടയിൽ കഷ്ടിച്ച് കാമറയുമായി നിൽക്കാവുന്ന ഒരു വഴി ഉണ്ടാക്കിത്തന്നു … മീറ്ററുകേളാളം ആഴത്തിൽ കിടക്കുന്ന കിടങ്ങിെന്റ അടിയിേലക്ക് ൈക ചൂണ്ടി കാണിച്ചു, കാമറയില്ലാെത കാണാൻ പ്രയാസമാണ് , 500 എം.എം ടെലി െലൻസിനും പരിധിക്ക് പുറത്താണ്, ഏെറ േനരെത്ത പരിശ്രമത്തിെനാടുവിലാണ് കിടങ്ങിെന്റ ഏറ്റവും അടിയിലായി പാറെക്കട്ടുകൾക്കിടയിൽ ഒരു പന്ത്പോലെ ചുരുണ്ടു കിടക്കുന്ന ഹിമപ്പുലിെയ െപാട്ടുേപാലെ കാമറ തിരഞ്ഞു പിടിച്ചത് …നല്ല ഉറക്കത്തിലാണ്.

ആയിരക്കണക്കിന് കിേലാമീറ്ററുകൾ താണ്ടാൻ , അസ്ഥി മരവിക്കുന്ന തണുപ്പിലും, ജീവശ്വാസം േപാലും ആഡംബരമാവുന്ന ഹിമാലയത്തിെന്റ ഉത്തുംഗ ങ്ങളിേലക്ക് ഒരു കൂട്ടം മനുഷ്യെര നയിച്ച സ്വപ്നകാഴ്ച ,അത്ര മിഴിവോടെയെല്ലങ്കിലും മുന്നിലുണ്ട്…തുടെര ക്ലിക്കുകൾ, ഒട്ടും തൃപ്തി വരുന്നില്ല , കയ്യിലുള്ള എക്വിപ്െമൻറ് ഇവിെട ഒട്ടും സഹായകമല്ല , ഒരു 600 ,800 എംഎംേറഞ്ചിലുള്ള ൈപ്രം െലൻസുകളും ,െടലി കൺെവർട്ടറുകളും േഭദെപ്പട്ട ചിത്രങ്ങെളടുക്കാൻ ഇത്തരം അവസരങ്ങളിൽ സഹായകരമാവും. മീറ്ററുകൾക്ക് മുകളിൽ നിന്ന് താെഴ െചങ്കുത്തായ മഞ്ഞുമലകൾക്ക് താെഴ പാറെക്കട്ടുകൾക്കിടയിൽ കിടന്നുറങ്ങുന്ന മഞ്ഞുപുലിെയ േനാക്കി നിൽക്കുമ്പോൾ ചുറ്റുമുള്ളെതാെക്ക മറന്നു േപായി. ഉറക്കമുണർന്ന ഹിമപ്പുലി േപാവാനുള്ള തയാെറടുപ്പിലാണ്, ഒന്ന് നിവർന്ന േശഷം പതുെക്ക മുേന്നാട്ട് നടക്കാൻ തുടങ്ങി. മഞ്ഞുരുകിയ ഭാഗങ്ങളിൽ െതളിഞ്ഞു കാണുന്ന പാറകൾക്കിടയിലൂെട ഒളിഞ്ഞിരിപ്പിെന്റ കലയിെല മാന്ത്രികൻ നടന്നു നീങ്ങുന്നത് അത്രപെട്ടെന്നാന്നും അതിെന്റ ഇരയുെടേയാ ശത്രുവിെന്റേയാ കണ്ണിൽെപടില്ല.

…ഹിമപ്പുലി െഫ്രയിമിൽ നിന്ന് മറയുന്നത് വെര ക്ലിക്ക് െചയ്തു െകാണ്ടിരുന്നു .കൈയിലുള്ള ഉപകരണങ്ങളുെട സാധ്യതകളും പരിമിതികളും അറിഞ്ഞു ചിത്രെമടുക്കുക എന്നത് പ്രധാനമാണ് , എല്ലാ ഗിയറുകളും എല്ലാ സാഹചര്യങ്ങൾക്കും േയാജിക്കണെമന്നില്ല , സൂപ്പർ െടലിേഫാേട്ടാ െലൻസുകളുെട അഭാവത്തിൽ കൈയിലുള്ള 200-500 ൽ ഹാബിറ്റാറ്റ് ചിത്രങ്ങളെടുത്തു, അതിലുപരി ഹിമപ്പുലി എന്ന വന്യജീവി േഫാേട്ടാഗ്രഫിയിെല ചലഞ്ചും സ്വപ്നവും ദൂെര നിെന്നങ്കിലും കാണാൻ കഴിഞ്ഞു എന്ന ആശ്വാസവും . അല്പം കൂടെ മുകളിൽ രെണ്ടണ്ണം കൂടിയുണ്ട്, അതിെന കാണാൻ പതുെക്ക കയറി, മുകളിൽ േകാട്ട െകട്ടിയ േപാെല കിടക്കുന്ന വലിെയാരു മൺതിട്ടയുെട മുകളിൽ കിടക്കുകയാണ് ഹിമപ്പുലി രണ്ടാമൻ , കാമറെയത്താ ദൂരത്താെണങ്കിലും ചിത്രങ്ങൾ എടുത്തു െകാണ്ടിരുന്നു. മൂന്നാമെന കണ്ടുപിടിക്കാൻ ഭഗീരഥ പ്രയത്നം േവണ്ടി വന്നു ഹിമപ്പുലികൾ ഉറക്കമുണരുന്നതും കാത്തുള്ള ഇരിപ്പ് നീണ്ടേപ്പാൾ തിരിച്ചുേപാവാൻ തീരുമാനിച്ചു.

ഒേര സ്ഥലങ്ങളിേലക്കുള്ള നിരന്തര യാത്രകൾ ഒരു ഫാേട്ടാഗ്രാഫെറ സംബന്ധിച്ചിടേത്താളം പ്രധാനമാണ്, നിരന്തര സന്ദർശനങ്ങളാണ് മനസ്സിെല ഫ്രെയിമുകൾ കാമറയിേലെക്കത്തിക്കുന്നത്. എെന്തല്ലാം കണ്ടു എന്നല്ല ഇനിയും എെന്തല്ലാം കാണാനിരിക്കുന്നു എന്ന െപാരുൾ നെമ്മ നിരന്തരം പിറേകാട്ടു വിളിച്ചുെകാേണ്ടയിരിക്കും. ഹിമാലയം എന്ന മഹാസ്തംഭം ഇനിയും എെന്താെക്കയാണ് നമ്മിൽ നിന്ന് മറച്ചു പിടിച്ചിരിക്കുന്നത് എന്നറിയില്ലേല്ലാ. നമുക്കു മാത്രമായി ഒരുക്കിെവച്ച കാഴ്ചകളും വിേശഷങ്ങളുമായി വീണ്ടും വീണ്ടും വരാൻ അതു നെമ്മ പ്രേചാദിപ്പിച്ചു െകാേണ്ടയിരിക്കും. തുറന്നുപിടിച്ച കണ്ണും ജിജ്ഞാസയുള്ള മനസ്സുമുള്ളവന് ഓേരാ യാത്രയും ഓേരാ പുതിയ അനുഭവങ്ങളാണ്. ഓരോ ചിത്രവും അവന് ഓരോ പാഠമാണ്, എത്രകണ്ടാലും തികയാത്ത, എത്രയറിഞ്ഞാലും മതിവരാത്ത അതിെന്റ ഉയരങ്ങൾ നെമ്മ മാടിവിളിച്ചുകൊേണ്ടയിരിക്കും. ഒന്നും പൂർണമായി അറിയാൻ നമ്മുെട പേഞ്ചന്ദ്രിയങ്ങൾ മതിയാകില്ല. നടന്നുതീരാൻ നമ്മുെട ജീവിതവും….









