
കൊല്‍ക്കത്ത: ഇന്ത്യന്‍ വിമെന്‍സ് ലീഗില്‍ (ഐ ഡബ്ലിയു എല്‍) 2025 -26 എഡിഷന്‍ ഇന്ന് കൊല്‍ക്കത്തയില്‍ തുടക്കമാവുന്നു. ടൂര്‍ണമെന്റ് പൂര്‍ണമായും എ ഐ എഫ് എഫ് ഹോസ്റ്റ് ചെയ്യുന്നത് കൊല്‍ക്കത്തയിലാണ്. ഫേസ് 1 ഫിക്ചര്‍ പ്രകാരം ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഗോകുലം കേരള എഫ് സി ഇന്ന് നിത എഫ് എ യെ നേരിടും, വൈകിട്ട് 3 ന് കല്യാണി സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരം.
അടിമുടി മാറിയ പുതിയ യുവ നിരയുടെ ബലത്തിലാണ് ഗോകുലം കേരള എഫ് സി ഈ സീസണിന് ഒരുങ്ങിയത്. പുതുതായി ചുമതലയേറ്റ മുന്‍ ഇന്ത്യന്‍ താരം കൂടിയായിരുന്ന ഹെഡ് കോച്ച് രാമന്‍ വിജയനു കീഴില്‍ കഴിഞ്ഞ 3 മാസത്തോളമായി ടീം കോഴിക്കോട് പരിശീലനം നടത്തി വരികയായിരുന്നു. ഇന്ത്യന്‍ അണ്ടര്‍ 20 ടീമില്‍ നിന്നടക്കം ഒരുപിടി മികച്ച യങ് ടാലെന്റ്സിനെ ടീം സൈന്‍ ചെയ്തിരുന്നു. മലയാളി പ്ലയെര്‌സ് ഉള്‍പ്പെടെ ഉള്ള 28 അംഗ സ്‌ക്വാഡാണ് ഇത്തവണ അണിനിരക്കുന്നത്.
മുന്‍ സീസണുകളില്‍ 3 തവണ തുടര്‍ച്ചയായി ചാമ്പ്യന്‍സ് ആയിരുന്ന ടീം ഏറ്റവും ഒടുവിലായി കഴിഞ്ഞ രണ്ടു സീസണുകളില്‍ റണ്ണര്‍ അപ്പുമായിട്ടാണ് ഫിനിഷ് ചെയ്തത്. മുന്‍ വര്‍ഷവും ടീമിനൊപ്പം ഉണ്ടായിരുന്ന ഫീബി ഒക്കെച്ചേ (കെനിയ,ഡിഫന്‍ഡര്‍) കൂടാതെ രണ്ട് പുതിയ വിദേശ താരങ്ങളും ടീമിന്റെ ഭാഗമായിട്ടുണ്ട്. മിഡ്ഫീല്‍ഡര്‍ സാന്ദ്ര (ഘാന) യും ഫോര്‍വേഡ് സിഡാലിയ ക്യൂട്ട (മൊസാംബിക്ക്) എന്നിവരാണ് ടീമിന്റെ പുതിയ മുന്നേറ്റ നിര താരങ്ങള്‍.
സ്‌ക്വാഡ്: ഗോള്‍ കീപ്പേഴ്സ്- സൗമ്യ, ശ്രേയ ഹൂഡ, മെലഡി ചാനു,
അനിത ഡിഫെന്‍ഡേര്‍സ്: റെജിയ, അലീന , സഹീന, ഫീബി ഒക്കെച്ചേ, ക്രിറ്റിന, ഗ്രീഷ്മ, ബേബി റാള്‍ട്ടെ, സൗന്ദര്യ മിഡ്ഫീല്‍ഡര്‍സ്: ശുഭാംഗി, റോജ, മുസ്‌കാന്‍, മേനക, ദര്‍ശിനി, പ്രിയദര്‍ശിനി, റെമി, മീര, ദയ, പ്രിയങ്ക, സാന്ദ്ര, ദഭ്‌ലീന, ഫോര്‍വേഡ്‌സ്:ബബിത, ഷില്‍ജി ഷാജി, ഹര്‍മിലന്‍, സിഡാലിയ.









