
ന്യൂദല്‍ഹി: ദേശീയ കായിക താരങ്ങള്‍ക്കുള്ള പുരസ്‌കാരത്തിനായുള്ള ശിപാര്‍ശ പട്ടിക തയ്യാറായി. ക്രിക്കറ്റ് താരങ്ങളാരും ഇത്തവണ ഉള്‍പ്പെട്ടിട്ടില്ല. കായിക രംഗത്തെ പരമോന്നത ബഹുമതിയായ മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരത്തിനായി ഭാരത ഹോക്കി വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് സിങ് മാത്രമാണ് ഉള്‍പ്പെട്ടത്.
കൗമാര ചെസ് താരങ്ങളായ ദിവ്യ ദേശ്മുഖ്, ഡെക്കാത്ത്‌ലോണ്‍ താരം തേജസ്വിന്‍ ശങ്കര്‍ എന്നിവരടക്കം 24 താരങ്ങള്‍ അര്‍ജുന അവാര്‍ഡിന് നിര്‍ദേശിക്കപ്പെട്ടു.









