
തിരുവനന്തപുരം: ഗ്രീന്‍ഫില്‍ഡിലെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിലൂടെ ഭാരത ഓപ്പണര്‍ സ്മൃതി മന്ദന കരിയറിലെ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി. ലോക വനിതാ ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികയ്‌ക്കുന്ന നാലാമത്തെ ബാറ്റര്‍ ആയി.
ശ്രീലങ്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഭാരതത്തിനായി സ്മൃതി 27 റണ്‍സ് സംഭാവന ചെയ്യുമ്പോഴേക്കും പതിനായിരം റണ്‍സിലെത്തി. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും കൂടിയാണ് പതിനായിരം റണ്‍സെടുത്തിരിക്കുന്നത്. ട്വന്റി20യില്‍ 4102 റണ്‍സെടുത്ത സ്മൃതിക്ക് ഏകദിനത്തില്‍ 5322 റണ്‍സുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ 629 റണ്‍സാണ് നേടിയിട്ടുള്ളത്.









