Friday, April 17, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

മെല്‍ബണിലെ പിച്ചില്‍ ഐസിസിക്ക് അസംതൃപ്തി

by News Desk
December 30, 2025
in SPORTS
മെല്‍ബണിലെ-പിച്ചില്‍-ഐസിസിക്ക്-അസംതൃപ്തി

മെല്‍ബണിലെ പിച്ചില്‍ ഐസിസിക്ക് അസംതൃപ്തി

മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാം മത്സരം രണ്ട് ദിവസംകൊണ്ട് അവസാനിച്ചതിന്റെ പേരില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പിച്ചിന് മോശം റേറ്റിങ് നല്‍കി. ഇംഗ്ലണ്ട് നാല് വിക്കറ്റിന് ജയിച്ച മത്സരം നടന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടി(എംസിജി)ലെ പിച്ചില്‍ വലിയ അസംതൃപ്തിയുണ്ടെന്നാണ് ഐസിസി പിച്ചിനെ കുറിച്ചുള്ള റേറ്റിങ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്. മാച്ച് റഫറി ജെഫ് ക്രോവിന്റെ നിര്‍ദേശപ്രകാരമാണ് ഐസിസി നടപടി.

ഐസിസിയുടെ ഔദ്യോഗിക വിലയിരുത്തല്‍ വന്നതോടെ എംസിജി പിച്ചിന് ഡിമെറിറ്റ് പോയിന്റ് ലഭിച്ചിരിക്കുകയാണ്. ഒരു പിച്ചിന് അഞ്ച് വര്‍ഷത്തിനിടെ ആറ് തവണ ഡിമെറിറ്റ് പോയിന്റ് ലഭിച്ചാല്‍ നടപടി നേരിടേണ്ടിവരും. അത്തരം പിച്ചില്‍ പിന്നെ ഒരു വര്‍ഷത്തേക്ക് അന്താരാഷ്‌ട്ര മത്സരങ്ങളൊന്നും സംഘടിപ്പിക്കാനാകില്ല.

വര്‍ഷം തോറും മെല്‍ബണില്‍ ബോക്‌സിങ് ഡേ ടെസ്റ്റ് അരങ്ങേറുന്നത് പതിവാണ്. ക്രിസ്തുമസ് ദിനത്തിന്റെ പിറ്റേന്ന് നടക്കുന്ന മത്സരത്തില്‍ ഒരു ടീം ആതിഥേയരായ ഓസ്‌ട്രേലിയ ആയിരിക്കും. ഇത്തവണ ആഷസ് പരമ്പരയുടെ അവസരമായതിനാല്‍ ഇംഗ്ലണ്ട് ആയിരുന്നു എതിരാളികള്‍. കഴിഞ്ഞ വെള്ളിയാഴ്ച തുടങ്ങിയ മത്സരം ശനിയാഴ്‌ച്ച ഉച്ച കഴിയുമ്പോഴേക്കും അവസാനിച്ചു. ആദ്യ ദിനം 20 വിക്കറ്റും രണ്ടാം ദിനം 16 വിക്കറ്റും വീണു. മത്സരത്തില്‍ ഇംഗ്ലണ്ട് നാല് വിക്കറ്റ് വിജയം നേടി. അഞ്ച് മത്സരങ്ങളില്‍ ആദ്യത്തെ മൂന്നും ജയിച്ച് ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കിയ ശേഷം നടന്ന മത്സരമായിരുന്നു ഇത്. വെറും 142 ഓവര്‍ കൊണ്ട് മത്സരം പൂര്‍ത്തിയായി.

പൂര്‍ണമായും ബൗളിങ്ങിന് അനുകൂലമായ പിച്ചായി പോയി മെല്‍ബണിലേതെന്ന് മത്സരം നിയന്ത്രിച്ച മാച്ച് റഫറി ജെഫ് ക്രോവ് അറിയിച്ചു. ന്യൂസിലന്‍ഡില്‍ നിന്നുള്ള മുന്‍ ക്രിക്കറ്റര്‍ ആണ് ജെഫ്. ബൗളിങ്ങിനെ ഇത്രയും പിന്തുണയ്‌ക്കുന്ന പിച്ചില്‍ ഒരു ബാറ്റര്‍ക്ക് പോലും വ്യക്തിഗത സ്‌കോര്‍ 50 തികയ്‌ക്കാന്‍ സാധിച്ചില്ല. ഇത്തരത്തില്‍ പിച്ച് ഒരുക്കിയത് വലിയ അപാകതയാണെന്ന് ജെഫ് ചൂണ്ടിക്കാട്ടി.

മെല്‍ബണിലെ കനത്ത ചൂട് പ്രതിരോധിക്കാന്‍ പത്ത് മില്ലിമീറ്റര്‍ ഉയരത്തില്‍ പുല്ല് നിലനിര്‍ത്തിയാണ് മെല്‍ബണില്‍ ആഷസ് മത്സരത്തിനായി വിക്കറ്റ് ഒരുക്കിയതെന്ന് എംസിജി പ്രധാന ക്യൂറേറ്റര്‍ മാറ്റ് പേജ് പറഞ്ഞു. പക്ഷെ അത് ഇത്ര തിരിച്ചടിയാകുമെന്ന് വിചാരിച്ചില്ല. മത്സര ഫലത്തില്‍ വലിയ ഞെട്ടലാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ബോക്‌സി ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ കളിച്ചത് ഭാരതം ആണ്. അന്ന് ശരാശരി റേറ്റിങ് ആണ് പിച്ചിന് ലഭിച്ചത്. പിച്ചുകള്‍ക്ക് റേറ്റിങ് നല്‍കുന്ന ഐസിസി സംവിധാനം തുടങ്ങിയ ശേഷം ആദ്യമായാണ് മെല്‍ബണിന് ഇത്ര വലിയ തിരിച്ചടി ഉണ്ടാകുന്നത്. ഭാരതത്തിന്റേതടക്കം മുമ്പ് രണ്ട് മത്സരങ്ങളിലും മോശമല്ലാത്ത റേറ്റിങ് എംസിജിക്ക് കിട്ടിയിരുന്നു.

അതേസമയം ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ആന്‍ഡ്രൂ മക് ഡൊണാള്‍ഡ് പിച്ച് ക്യൂറേറ്റര്‍ പേജിന് പിന്തുണയുമായെത്തി. ഞങ്ങള്‍ മത്സരത്തില്‍ തോറ്റ ടീം ആണ്, എങ്കിലും പേസ് ബൗളിങ്ങിന് അനുകൂലമായ ഇത്തരമൊരു പിച്ചാണ് ഇവിടെ ആവശ്യമെന്ന് അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ ലോകത്തെ പ്രധാന ക്രിക്കറ്റ് പണ്ഡിറ്റുകളെല്ലാം പിച്ചിന്റെ ഗതിയില്‍ വിമര്‍ശിക്കുകയും അസംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

ShareSendTweet

Related Posts

ഇന്ത്യന്‍-സൂപ്പര്‍-ലീഗ്:-ത്രില്ലര്‍-പോര്-സമനിലയില്‍
SPORTS

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ത്രില്ലര്‍ പോര് സമനിലയില്‍

April 17, 2026
ഇന്ത്യന്‍-സൂപ്പര്‍ലീഗ്:-ബ്ലാസ്റ്റേഴ്‌സിന്-സമനില
SPORTS

ഇന്ത്യന്‍ സൂപ്പര്‍ലീഗ്: ബ്ലാസ്റ്റേഴ്‌സിന് സമനില

April 17, 2026
ബാഴ്‌സിലോണ-ഓപ്പണ്‍:-അല്‍കാരസ്-പിന്മാറി
SPORTS

ബാഴ്‌സിലോണ ഓപ്പണ്‍: അല്‍കാരസ് പിന്മാറി

April 17, 2026
ഫ്രഞ്ച്-ഓപ്പണ്‍-സമ്മാനത്തുക-വര്‍ദ്ധിപ്പിച്ചു
SPORTS

ഫ്രഞ്ച് ഓപ്പണ്‍ സമ്മാനത്തുക വര്‍ദ്ധിപ്പിച്ചു

April 17, 2026
ചാമ്പ്യന്‍സ്-ലീഗ്-സെമി-ലൈനപ്പ്:-ബയേണ്‍-പിഎസ്ജി,-ആഴ്‌സണല്‍-അത്‌ലറ്റിക്കോ
SPORTS

ചാമ്പ്യന്‍സ് ലീഗ് സെമി ലൈനപ്പ്: ബയേണ്‍-പിഎസ്ജി, ആഴ്‌സണല്‍-അത്‌ലറ്റിക്കോ

April 17, 2026
കളിസ്ഥലങ്ങള്‍-നാമമാത്രം;-നേട്ടം-കൊയ്ത്-ടര്‍ഫുകള്‍,-മണിക്കൂറിന്-1500-രൂപ-വരെ-വാടക
SPORTS

കളിസ്ഥലങ്ങള്‍ നാമമാത്രം; നേട്ടം കൊയ്ത് ടര്‍ഫുകള്‍, മണിക്കൂറിന് 1500 രൂപ വരെ വാടക

April 16, 2026
Next Post
ഒരു-വര്‍ഷത്തെ-സമഗ്ര-കര്‍മപദ്ധതി-പ്രഖ്യാപിച്ച്-കെസിഎ

ഒരു വര്‍ഷത്തെ സമഗ്ര കര്‍മപദ്ധതി പ്രഖ്യാപിച്ച് കെസിഎ

ഭാരതം-ശ്രീലങ്ക-വനിതാ-ടി-20;-കാര്യവട്ടത്ത്-ഇന്ന്-അവസാന-അങ്കം

ഭാരതം-ശ്രീലങ്ക വനിതാ ടി-20; കാര്യവട്ടത്ത് ഇന്ന് അവസാന അങ്കം

ഒരു-എംഎൽഎക്ക്-മാസം-എന്തു-കിട്ടും?-അറിയണോ…-അടിസ്ഥാന-ശമ്പളം-വെറും-2000-രൂപ…-പക്ഷെ-പലവക-പേരിൽ-കയ്യിലെത്തുക-70,000-രൂപ!!-ഇക്കാര്യത്തിൽ-ഭാ​ഗ്യവാന്മാർ-ജാർഖണ്ഡിലെ-എംഎൽഎമാരാട്ടൊ…-പ്രതിമാസം-അക്കൗണ്ടിലെത്തുക-29-ലക്ഷം-രൂപ,-തൊട്ടുപിന്നിൽ-തെലുങ്കാനയും-മഹാരാഷ്ട്രയും-2.5-ലക്ഷം,-ബാക്കി-കണക്കുകൾ-ഇങ്ങനെ

ഒരു എംഎൽഎക്ക് മാസം എന്തു കിട്ടും? അറിയണോ… അടിസ്ഥാന ശമ്പളം വെറും 2000 രൂപ… പക്ഷെ പലവക പേരിൽ കയ്യിലെത്തുക 70,000 രൂപ!! ഇക്കാര്യത്തിൽ ഭാ​ഗ്യവാന്മാർ ജാർഖണ്ഡിലെ എംഎൽഎമാരാട്ടൊ… പ്രതിമാസം അക്കൗണ്ടിലെത്തുക 2.9 ലക്ഷം രൂപ, തൊട്ടുപിന്നിൽ തെലുങ്കാനയും മഹാരാഷ്ട്രയും 2.5 ലക്ഷം, ബാക്കി കണക്കുകൾ ഇങ്ങനെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • “ഇനി ഹത്യകളില്ല”, അന്തിമമായി സമാധാനം ഉണ്ടാകണം, നന്നായി പെരുമാറണം, അങ്ങനെയാണെങ്കില്‍ നല്ലത്, ഹിസ്ബുള്ളയോട് ട്രംപ്
  • അങ്ങനെയൊരു ഡീൽ ഇല്ല… ട്രംപ് പറയുന്നത് നുണ, യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ സമ്മതിച്ചിട്ടില്ല, അത്തരമൊരു ചർച്ചയോ, ധാരണയോ ഉണ്ടായിട്ടില്ല!! ചർച്ചകളിൽ കാര്യമായ പുരോ​ഗതിയില്ല, തുടർ ചർച്ചകൾ ഇറാൻ മുന്നോട്ടു വെച്ച വ്യവസ്ഥകൾ പൂർണ്ണമായി പാലിക്കുന്നതിനെ ആശ്രയിച്ച്- മുഹമ്മദ് ബാഗർ ഗാലിബാഫ്
  • വാതിലുകളില്ലാതെ തുണി കെട്ടിവച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് ഐസിയു, ഒരു മാസത്തോളം രോഗികള്‍ കഴിയുന്നത് ഒരു സുരക്ഷയുമില്ലാതെ
  • രണ്ടാംഘട്ട സമാധാന ചർച്ചകൾക്കു മുമ്പേ ട്രംപിനോട് ഇറാന്റെ രണ്ട് ഉപാധികൾ; ‘ഹോർമുസ് തുറന്നാൽ മാത്രമേ സംസാരത്തിനുള്ളൂ; ചർച്ചയ്ക്കെത്തുന്ന അമേരിക്കൻ സംഘത്തിന് തീരുമാനങ്ങളെടുക്കാൻ അധികാരം നൽകണം‘
  • ലെബനനും ഇസ്രയേലും പത്തു ദിവസത്തെ വെടിനിർത്തലിന് ധാരണയായെന്ന് ട്രംപ്; ‘തുടർ ചർച്ചകൾക്കായി ഇരുരാജ്യങ്ങളുടെയും തലവന്മാരെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിട്ടുണ്ട്‘

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.