കൊച്ചി: എറണാകുളം കോതാട് പാലത്തിൽനിന്ന് യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം. ഇൻഫോപാർക്ക് ജീവനക്കാരനായ ഇടയക്കുന്ന് സ്വദേശി ആഷിഖ്(25) ആണ് അർധരാത്രിയോടെ പുഴയിൽ ചാടിയെന്ന് സംശയിക്കുന്നത്. യുവാവിനായി അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ധരും പുഴയിൽ തിരച്ചിൽ തുടരുകയാണ്. ഇന്നലെ അർധരാത്രിക്ക് ശേഷമാണ് സംഭവം. രാത്രി 12 മണിവരെ ആഷിഖ് സുഹൃത്തുക്കൾക്കൊപ്പം ഉണ്ടായിരുന്നു. ഇതിനുശേഷമാണ് ആഷിഖിനെ കാണാതായത്. പുലർച്ചെ മൂന്നുമണിയായിട്ടും മകൻ വീട്ടിൽ എത്താത്തതിനാൽ മാതാവ് മറ്റുള്ളവരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിൽ കോതാട് പാലത്തിൽ ആഷിഖിന്റെ ബൈക്കും […]









