Monday, March 2, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

സുന്ദരമാകട്ടെ ശൈത്യകാല യാത്രകൾ

by News Desk
January 4, 2026
in TRAVEL
സുന്ദരമാകട്ടെ-ശൈത്യകാല-യാത്രകൾ

സുന്ദരമാകട്ടെ ശൈത്യകാല യാത്രകൾ

മരുഭൂമിയിലെ ശൈത്യകാലം മടിയുടേതല്ല, മറിച്ച് അനേകായിരം അനുഭൂതികളുടേതാണ്. യാത്രകളുടെ വസന്തകാലമെന്ന് ഋതുക്കളിലെ ഈ ശിശിരകാലത്തെ വിശേഷിപ്പിക്കാം. മരുഭൂമിയിൽ പ്രണയം പൂക്കുന്ന കാലമാണ് ശൈത്യം. ചൂട് കൊണ്ട് ചുവന്ന ചെടികളിലെല്ലാം തണുപ്പ് വന്ന് പൂക്കൾ ചൊരിയുന്ന കാലം. കാറ്റ് നട്ട വിത്തുകളിലെല്ലാം ഫലങ്ങൾ പൂക്കുന്ന കാലം. തനിച്ച് കിടന്നിരുന്ന മരുഭൂമി യാത്രക്കാരുടെ തറവാടായി മാറുന്ന കാലം.

യാത്രക്കാർ രാവും പകലും ഇറങ്ങുന്ന മരുഭൂമിയിൽ കൃത്യമായി പാലിക്കേണ്ട സൂക്ഷിക്കേണ്ട ചിലതുണ്ട്. അതിനെ കുറിച്ചാണ് അബൂദബി മുനിസിപ്പാലിറ്റി പറയുന്നത്. അബൂദബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നടപ്പിലാക്കുന്ന നിരന്തരമായ ബോധവൽക്കരണ കാമ്പയിനുകളിലൂടെ, മരുഭൂമി യാത്രകളിലും ക്യാമ്പിങിലും സമൂഹ അംഗങ്ങൾ ഭക്ഷണ-ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നുണ്ട്. ഇത് ആരോഗ്യപരമായ അപകടങ്ങൾ തടയുന്നതിനും മരുഭൂമികളിൽ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ അനുഭവം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. പ്രത്യേകിച്ച് ശൈത്യകാല ഉല്ലാസ യാത്രകൾ വർധിക്കുന്ന സീസണുകളിൽ.

മൂൻകൂട്ടി ആസൂത്രണം ചെയ്യുക

സുരക്ഷിതമായ യാത്രകളുടെ അടിസ്ഥാന സ്തംഭങ്ങളിലൊന്നാണ് മുൻകൂർ ആസൂത്രണം എന്ന് അതോറിറ്റി അതിന്റെ ബോധവൽക്കരണ സന്ദേശങ്ങളിൽ ഊന്നിപ്പറഞ്ഞു. യാത്രയുടെ കാലയളവിലുടനീളം ഭക്ഷണം സുരക്ഷിതമായി തയ്യാറാക്കുന്നതിനും സംഭരിക്കുന്നതിനും കൊണ്ടുപോകുന്നതിനും വേണ്ടി, യാത്ര പുറപ്പെടുന്നതിന് മുമ്പ് അടിസ്ഥാന ആവശ്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കണം. മാംസം കഴിക്കുന്നതിന് മുമ്പ് നന്നായി പാകം ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം, പാകം ചെയ്തതിനുശേഷം ഭക്ഷണം വീണ്ടും ഫ്രീസുചെയ്യാതിരിക്കുകയും, കേടാകാൻ സാധ്യതയുള്ള ഭക്ഷണം അനുയോജ്യമായ റഫ്രിജറേറ്ററുകളിൽ സുരക്ഷിതമായ താപനിലയിൽ സൂക്ഷിക്കുകയും വേണം.

ഐസ് പാക്കുകളോ മറ്റു തണുപ്പിക്കൽ രീതികളോ ഉപയോഗിക്കാം. മലിനീകരണം ഒഴിവാക്കാൻ അസംസ്കൃതവും വേവിച്ചതുമായ ഭക്ഷണങ്ങൾ പൂർണമായും വേർതിരിക്കുന്നതിന്‍റെ പ്രാധാന്യവും അതോറിറ്റി വിശദീകരിക്കുന്നുണ്ട്. ചൂടുള്ളതോ അനിശ്ചിതമോ ആയ കാലാവസ്ഥയിൽ, ഭക്ഷണം ദീർഘനേരം മൂടിവെക്കുകയോ വായുവിലും സൂര്യപ്രകാശത്തിലും തുറന്നുവെക്കുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്നും യാത്രകളിൽ ഉപയോഗിക്കുന്ന ഭക്ഷണത്തിന്റെയും ജലത്തിന്റെയും സ്രോതസുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. മോശം സംഭരണമോ സുരക്ഷിതമല്ലാത്ത തയ്യാറെടുപ്പോ ഭക്ഷ്യജന്യ രോഗങ്ങൾക്ക് കാരണമായേക്കാം.

ഭക്ഷണക്കാര്യത്തിൽ ശ്രദ്ധവേണം

മരുഭൂമിയിൽ ഭക്ഷണം തയ്യാറാക്കുമ്പോഴും കഴിക്കുമ്പോഴും ആരോഗ്യകരമായ രീതികൾ പാലിക്കണമെന്ന് അതോറിറ്റി ഊന്നിപ്പറയുന്നു. ഭക്ഷണം തയ്യാറാക്കുന്നതിന് മുമ്പും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക, വെള്ളം ലഭ്യമല്ലാത്തപ്പോൾ സാനിറ്റൈസറുകൾ ഉപയോഗിക്കുക, മാംസവും പച്ചക്കറികളും തയ്യാറാക്കുന്നതിന് പ്രത്യേക ഉപകരണങ്ങൾ അനുവദിക്കുക, ഇടക്കിടെ പാചക പാത്രങ്ങളും മറ്റും വൃത്തിയാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. പൊതുജന സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി, ആവശ്യത്തിന് കുടിവെള്ളം നൽകേണ്ടതിന്റെയും ആവശ്യമായ സാധനങ്ങൾ അടങ്ങിയ ഒരു പ്രഥമശുശ്രൂഷ കിറ്റ് സജ്ജീകരിക്കേണ്ടതിന്റെയും ആവശ്യകത അതോറിറ്റി പ്രത്യേകം പറയുന്നുണ്ട്.

അനുയോജ്യമായ പ്രകാശ സ്രോതസുകളും ചാർജ് ചെയ്ത ആശയവിനിമയ ഉപകരണങ്ങളും കൂടാതെ, സാധ്യമായ കാലാവസ്ഥാ വ്യതിയാനങ്ങൾ ശ്രദ്ധിക്കുകയും താഴ്‌വരകളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വന്യമൃഗങ്ങൾ ഒത്തുചേരുന്ന പ്രദേശങ്ങളിൽ നിന്നും സുരക്ഷിതമായ ക്യാമ്പിങ് സൈറ്റുകൾ തിരഞ്ഞെടുക്കുകയും വേണം. പ്രകൃതിദത്ത സ്ഥലങ്ങളുടെ ശുചിത്വം പാലിക്കുക, മാലിന്യങ്ങൾ ഉപേക്ഷിക്കാതിരിക്കുക, സസ്യജാലങ്ങൾക്കോ വന്യജീവികൾക്കോ ദോഷം വരുത്താതിരിക്കുക എന്നിവയിലൂടെ ഉത്തരവാദിത്തമുള്ള പാരിസ്ഥിതിക പെരുമാറ്റങ്ങൾ പാലിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. മരുഭൂമി പരിസ്ഥിതി സംരക്ഷിക്കുന്നത് എല്ലാവരിൽ നിന്നും അവബോധവും സുസ്ഥിരമായ പെരുമാറ്റവും ആവശ്യമുള്ള ഒരു പങ്കിട്ട ഉത്തരവാദിത്തമാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

ShareSendTweet

Related Posts

റമദാൻ-രാവുകളിൽ-ആവേശം-പകർന്ന്-ജിദ്ദ-വാട്ടർഫ്രണ്ട്-സ​ന്ദ​ർ​ശ​ക​രു​ടെ-തി​ര​ക്കേ​റു​ന്നു
TRAVEL

റമദാൻ രാവുകളിൽ ആവേശം പകർന്ന് ജിദ്ദ വാട്ടർഫ്രണ്ട് സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്കേ​റു​ന്നു

February 28, 2026
സൗദിയിലെ-റെഡ്​-സീ-റിസോർട്ടുകൾക്ക്​-ഫോർബ്സ്-ട്രാവൽ-ഗൈഡി​ന്റെ-ആഗോള-അംഗീകാരം
TRAVEL

സൗദിയിലെ റെഡ്​ സീ റിസോർട്ടുകൾക്ക്​ ഫോർബ്സ് ട്രാവൽ ഗൈഡി​ന്റെ ആഗോള അംഗീകാരം

February 28, 2026
മിത്സുയിയുടെ-ഇന്ത്യയെ-കണ്ടെത്തൽ
TRAVEL

മിത്സുയിയുടെ ഇന്ത്യയെ കണ്ടെത്തൽ

February 25, 2026
ജമ്മു-കശ്മീരിൽ-സഞ്ചാരികളുടെ-വരവിൽ-കുതിപ്പ്
TRAVEL

ജമ്മു-കശ്മീരിൽ സഞ്ചാരികളുടെ വരവിൽ കുതിപ്പ്

February 20, 2026
നോക്ടൂറിസം;-രാത്രിയുടെ-മാന്ത്രികത
TRAVEL

നോക്ടൂറിസം; രാത്രിയുടെ മാന്ത്രികത

February 18, 2026
മ​രു​ഭൂ​മി​യു​ടെ-ജൈ​വിക-ക​ല​വ​റ
TRAVEL

മ​രു​ഭൂ​മി​യു​ടെ ജൈ​വിക ക​ല​വ​റ

February 15, 2026
Next Post
മൺകൂനകൾക്കപ്പുറം;-യുഎ.ഇയിലെ-ഹൈക്കിങ്-പാതകൾ

മൺകൂനകൾക്കപ്പുറം; യു.എ.ഇയിലെ ഹൈക്കിങ് പാതകൾ

എന്റെ-ജീവിതം-നശിച്ചു,-പല-കാര്യങ്ങളും-താന്‍-ഇനി-വെളിപ്പെടുത്തും,-കൊടി-സുനിയെക്കുറിച്ചുള്ള-കാര്യങ്ങളും-പുറത്തുവിടും,-മരിച്ച-ഹസ്നയുടെ-ഫോണ്‍-സന്ദേശം-പുറത്ത്,-മരണത്തില്‍-നിഗൂഢതയെന്ന്-ബന്ധുക്കള്‍

എന്റെ ജീവിതം നശിച്ചു, പല കാര്യങ്ങളും താന്‍ ഇനി വെളിപ്പെടുത്തും, കൊടി സുനിയെക്കുറിച്ചുള്ള കാര്യങ്ങളും പുറത്തുവിടും, മരിച്ച ഹസ്നയുടെ ഫോണ്‍ സന്ദേശം പുറത്ത്, മരണത്തില്‍ നിഗൂഢതയെന്ന് ബന്ധുക്കള്‍

പുരാതന-കാഴ്ചകളുടെ-പറൂദീസയിൽ

പുരാതന കാഴ്ചകളുടെ പറൂദീസയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ 60-കാരൻ പിടിയിൽ; പുതിയ വസ്ത്രം വാങ്ങിനൽകാമെന്ന് മോഹിപ്പിച്ച് ക്രൂരത
  • ‘പാർട്ടി പറഞ്ഞാൽ മത്സരരംഗത്തേക്ക്’; പാലക്കാട് സ്ഥാനാർത്ഥിത്വ വാർത്തകൾ തള്ളാതെ രമേഷ് പിഷാരടി
  • ‌‘‘സത്യവിശ്വാസികളുടെ കൂട്ടത്തിൽ ചില പുരുഷൻമാരുണ്ട്, ഏതൊരു കാര്യത്തിൽ അല്ലാഹുവിനോട് അവർ ഉടമ്പടി ചെയ്തുവോ, അതിൽ അവർ സത്യസന്ധത പുലർത്തി, അങ്ങനെ അവരിൽ ചിലർ (രക്തസാക്ഷിത്വത്തിലൂടെ) തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി, അവരിൽ ചിലർ (അത്) കാത്തിരിക്കുന്നു, അവർ (ഉടമ്പടിക്ക്) യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ല’’… മരണശേഷം പുറത്തുവന്ന ഖമനയിയുടെ എക്സ് പോസ്റ്റ്
  • നെതന്യാഹുവിന്റെ ഓഫീസ്, ഹൈഫയിലെ സൈനിക കേന്ദ്രം ലക്ഷ്യമിട്ട് ഇറാന്റെ ഖൈബർ മിസൈലുകൾ, ഓരോ മിസൈലുകളും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയുകയാണ്- ഇസ്രയേൽ, ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ ഗൾഫിൽ മരണം എട്ടായി
  • ഇറാൻ ടെലിവിഷനുകളിൽ നെതന്യാഹുവിൻ്റെ സന്ദേശങ്ങൾ മാത്രം, ഹൈജാക്ക് ചെയ്ത് ഇസ്രയേൽ!! ബ്രോഡ്കാസ്റ്റിങ് സമുച്ചയങ്ങൾക്ക് ബോംബിട്ടു, നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു? ആക്രമണം സ്ഥിരീകരിച്ച് ഐആർഐബി, ഇതുവരെ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 555 കടന്നു

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.