തൃശ്ശൂർ: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വന്ദേ ഭാരത് ട്രെയിനിൽ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ വേണ്ട സൗകര്യങ്ങളൊരുക്കാതെ തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ. പിന്നാലെ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചത് സ്വകാര്യ ഭക്ഷണവിതരണ ശൃംഖലയിലെ യുവാക്കൾ. ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം ആനയിടവഴി പാരപ്പെറ്റെ ലെയിൻ ശ്രീരാഘവത്തിൽ അഭിരാം(23) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് ഷൊർണൂരിൽനിന്നാണ് അഭിരാമും കുടുംബവും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. യാത്രക്കിടെ തൃശ്ശൂരെത്തുന്നതിന് പത്തു മിനിറ്റു മുമ്പാണ് അഭിരാമിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതും കുഴഞ്ഞുവീഴുന്നതും. ഉടൻ ടിടിയെ വിവരമറിയിക്കുകയും […]









