കാൻസസ്: അബദ്ധത്തിൽ വസ്ത്രത്തില്‍ മൂത്രമൊഴിച്ചതിന് നാല് വയസ്സുകാരിയോട് കൊടുംക്രൂരത. മൈനസ് ഡിഗ്രി തണുപ്പുള്ള ദിവസം കുട്ടിയെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് വീടിന് പുറത്ത് നിർത്തി പിതാവും കാമുകിയും. അമേരിക്കയിലെ കാൻസസിൽ നടന്ന സംഭവത്തിൽ കുട്ടിയുടെ പിതാവ് ബ്രൂഡി ബർ (26), കാമുകി ആബി ബ്രാഡ്‌സ്ട്രീറ്റ് (36) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡിസംബർ ഏഴിന് കുട്ടിയെ അമ്മയുടെ അടുത്ത് എത്തിച്ചപ്പോഴാണ് ക്രൂരത പുറത്തറിഞ്ഞത്. അടിവസ്ത്രം മാത്രം ധരിപ്പിച്ച് വീടിന് പുറത്തെ പോർച്ചിലാണ് കുട്ടിയെ നിർത്തിയത്. കുടുംബം ക്രിസ്മസ് ട്രീ […]









