
ഇഞ്ചിയോന്‍: സീസണിലെ ആദ്യ ഗ്രാന്‍ഡ് സ്‌ലാം ടെന്നീസ് ടൂര്‍ണമെന്റ് ഓസ്‌ട്രേലിയന്‍ ഓപ്പണിന് മുന്നോടിയായി നടന്ന ദക്ഷിണ കൊറിയന്‍ എക്‌സിബിഷനിലെ പുരുഷ സിംഗിള്‍സ് പോരാട്ടത്തില്‍ കാര്‍ലോസ് അല്‍കാരസ് യാനിക് സിന്നറിനെ തോല്‍പ്പിച്ചു.
ലോക ഒന്നാം നമ്പര്‍ താരത്തിന്റെ വിജയം നേരിട്ടുള്ള സെറ്റിനായിരുന്നു. സ്‌കോര്‍ 7-5, 7-6(6-4). സമീപകാലത്ത് ടെന്നീസ് പുരുഷ സിംഗിള്‍സില്‍ കരുത്തരായി ഉയര്‍ന്നുവന്ന രണ്ട് താരങ്ങളാണ് ഇരുവരും. ഇവര്‍ നേര്‍ക്കുനേര്‍ വരുന്നമത്സരങ്ങളെല്ലാം ശ്രദ്ധേയമാണ്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ നടന്ന മത്സരമായാതിനാലാണ് കൊറിയന്‍ എക്‌സിബിഷന്‍ ചാമ്പ്യന്‍ഷിപ്പും ശ്രദ്ധിക്കപ്പെട്ടത്.









