
ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന് മുന്നോടിയായുള്ള ബ്രിസ്‌ബേന്‍ ഓപ്പണില്‍ ഫൈനലില്‍ കടന്ന് ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം അരീന സബലെങ്ക. കരോലിന മുച്ചോവയെ നേരിട്ടുള്ള സെറ്റിന് തകര്‍ത്താണ് സബലെങ്കയുടെ ഫൈനല്‍ പ്രവേശം. സ്‌കോര്‍ 6-3, 6-4
സബലെങ്കയുടെ തുടര്‍ച്ചയായ മൂന്നാം ബ്രിസ്‌ബേന്‍ ഫൈനല്‍ ആണിത്. ഫൈനലില്‍ മാര്‍ത്ത കൊറ്റ്‌സ്യൂക്ക് ആണ് സബലെങ്കയുടെ എതിരാളി. നാലാം സീഡ് താരം അമേരിക്കയുടെ ജെസീക്ക പെഗ്യൂളയെ 6-0, 6-3ന് തകര്‍ത്താമ് പെഗ്യൂളയുടെ ഫൈനല്‍ പ്രവേശം.









