
ന്യൂദല്‍ഹി: ജാവലിന്‍ ത്രോയിലെ ഇതിഹാസ താരം യാന്‍ സെലെസ്‌നി ഇനി ഭാരതത്തിന്റെ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ പരിശീലകനായിരിക്കില്ല. ഇരുവരും പരസ്പരം ധാരണയോടെ വേര്‍ പിരിഞ്ഞതായി പ്രഖ്യാപിച്ചു. 2024 അവസാനത്തോടെയാണ് ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള മുന്‍ താരം സെലസ്‌നിയെ നീരജ് പരിശീലകനാക്കിയത്.
ഇക്കാലയളവില്‍ നീരജിന് 90 മീറ്റര്‍ പ്രകടനം കാഴ്‌ച്ചവയ്‌ക്കാന്‍ സാധിച്ചു. ദോഹയില്‍ നടന്ന ഡയമണ്ട് ലീഗില്‍ ആയിരുന്നു നീരജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം വ്യക്തമായത്. പക്ഷെ വെള്ളിനേട്ടം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
സെലസ്‌നിയുടെ സാന്നിധ്യം ഏറെ ഗുണം ചെയ്തുവെന്ന് നീരജ് ചോപ്ര പ്രതികരിച്ചു. 1992 മുതല്‍ 2000 വരെ തുടര്‍ച്ചയായി മൂന്ന് ഒളിംപിക്‌സുകളില്‍ സ്വര്‍ണം നേടിയിട്ടുള്ള താരമാണ് സെലെസ്‌നി. നീരജിന്റെ കോച്ചാകും മുമ്പ് ചെക്ക് താരം യാക്കൂബ് വാദ്‌ലെയ്ച്ചിന്റെ പരിശീലകനായിരുന്നു സെലെസ്‌നി.









