മനാമ : സൃഷ്ടി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ , പിറവി ക്രിയേഷൻസും, തരംഗ് ബഹ്‌റൈനും ചേർന്ന് രാധാകൃഷ്ണൻ പി. പി രചനയും ശശീന്ദ്രൻ.വി. വി സംഗീതവും ചെയ്ത് രാജ പീതാബരൻ ആലപിച്ച ‘ശരണ മന്ത്രം ‘ എന്ന അയ്യപ്പ ഭക്തിഗാനം തരംഗ് സിഞ്ചിൽ വച്ചു റിലീസ് ചെയ്തു. ശ്രീ രാധാകൃഷ്ണൻ പി. പി സ്വാഗതം ചെയ്ത യോഗം പിറവി ക്രിയേഷൻ ഡയറക്ടർ അനിൽ കുമാർ കെ ബി അദ്ധ്യക്ഷത വഹിച്ചു. ലൈവ് എഫ് എം ആർ ജെയും അറിയപ്പെടുന്ന അവതാരകനും,കലാകാരനുമായ ഷിബു മലയിൽ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കുകയും സമാജം സാഹിത്യ വേദി സെക്രട്ടറി വിനയ ചന്ദ്രൻ പോസ്റ്റർ പ്രകാശനവും നിർവ്വഹിച്ചു. സാമൂഹിക പ്രവർത്തകയും എഴുത്തു കാരിയുമായ ദീപ ജയചന്ദ്രൻ, വിശ്വകല സാംസ്‌കാരിക വേദി പ്രസിഡന്റ് അശോക് ശ്രീശൈലം, ദീപക് തണൽ, റിജോയ് മാത്യു,തരംഗ് ശശീന്ദ്രൻ, വി. വി,ഗോകുൽ പുരുഷോത്തമൻ, ജയമോഹൻ അടൂർ, എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. ദീപ്തി തരംഗ് യോഗം നിയന്ത്രച്ച ചടങ്ങിൽ സുരേഷ് വീരച്ചേരി നന്ദി രേഖപ്പെടുത്തി.










