Monday, February 16, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

അമേരിക്ക പിൻമാറിയത് റഷ്യൻ ഇടപെടലിൽ, ആക്രമണത്തിന് ‘തിരക്കഥ’ രചിച്ച ഇസ്രയേലിനെയും വിരട്ടിയ ക്ലൈമാക്സ് !

by News Desk
January 16, 2026
in INDIA
അമേരിക്ക-പിൻമാറിയത്-റഷ്യൻ-ഇടപെടലിൽ,-ആക്രമണത്തിന്-‘തിരക്കഥ’-രചിച്ച-ഇസ്രയേലിനെയും-വിരട്ടിയ-ക്ലൈമാക്സ്-!

അമേരിക്ക പിൻമാറിയത് റഷ്യൻ ഇടപെടലിൽ, ആക്രമണത്തിന് ‘തിരക്കഥ’ രചിച്ച ഇസ്രയേലിനെയും വിരട്ടിയ ക്ലൈമാക്സ് !

ഇറാനെ ആക്രമിക്കുമെന്ന് പ്രഖ്യാപിച്ച അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് , ഇപ്പോൾ ആ നീക്കത്തിൽ നിന്നും പിൻവാങ്ങുന്നതിൻ്റെ യഥാർത്ഥ കാരണം സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് പുറത്ത് വരുന്നതെങ്കിലും യാഥാർത്ഥ്യം മറ്റു ചിലതാണ്

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും, അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ഫ്ലോറിഡയിൽ വച്ച് കൂടിക്കാഴ്ച നടത്തിയതിന് തൊട്ടു പിന്നാലെയാണ്. നീണ്ട ഇടവേളക്ക് ശേഷമാണ് വീണ്ടും ഇറാനിൽ പ്രക്ഷോഭം പൊട്ടി പുറപ്പെട്ടിരുന്നത്. അമേരിക്കയുടെ സാമ്പത്തിക ഉപരോധത്താൻ പൊറുതിമുട്ടിയ ഇറാനിൽ, അസംതൃപ്തരായ ജനങ്ങൾ ഉണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഈ അസംതൃപ്തരിൽ ഒരു വിഭാഗത്തെ ഒപ്പം നിർത്തി, ഇറാൻ ഭരണ കൂടത്തെ പൊളിക്കാനുള്ള പദ്ധതിക്ക് പച്ച കൊടി കാണിച്ചാണ് ഇസ്രയേൽ പ്രധാനമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടിരുന്നത്. അവിടെ വച്ചാണ് ഇറാനെ ആക്രമിക്കാനുള്ള ഗൂഢാലോചന രൂപപ്പെടുന്നത്. ഈ കൂടി കാഴ്ചയിൽ, മൊസാദിൻ്റെയും സി.ഐ.എയുടെയും തലവൻമാർ കൂടി പങ്കെടുത്തിരുന്നു എന്നതിൽ നിന്ന് തന്നെ എല്ലാം വ്യക്തമാണ്. ഇവരെ എല്ലാവരെയും ഏറെ ആശങ്കപ്പെടുത്തിയതും, ഭയന്നതും, ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയം സംബന്ധിച്ച ആശങ്കകൾ തന്നെയാണ്. അറ് മാസം മുൻപ് നടന്ന സംഘർഷത്തിൽ ഇതൊന്നും നശിപ്പിക്കാൻ സാധിക്കാത്തതിനാൽ, ഇറാൻ ആണവായുധം ഉണ്ടാക്കി കഴിഞ്ഞാൽ പിന്നെ, ഇസ്രയേലിന് മാത്രമല്ല, അമേരിക്കയ്ക്കും ഇറാനെതിരെ ഒന്നും ചെയ്യാൻ പറ്റില്ലെന്ന കാര്യമാണ് നെതന്യാഹു ട്രംപിനെ ബോധ്യപ്പെടുത്തിയിരുന്നത്. അതുകൊണ്ടാണ് ഇറാനിൽ ഒരു ഭരണമാറ്റം എന്ന പദ്ധതിയിലേക്ക് കാര്യങ്ങൾ എത്തിയത്.

വെനസ്വേല പ്രസിഡൻ്റിനെ തട്ടി കൊണ്ടു വന്നത് പോലും യഥാർത്ഥത്തിൽ ഇറാനിലെ സർക്കാർ വിരുദ്ധരിൽ ആത്മവിശ്വാസം സൃഷ്ടിക്കുന്നതിന് വേണ്ടിയായിരുന്നു. മഡൂറയെ തട്ടി കൊണ്ട് വന്നത് പോലെ, ആയത്തുള്ള അലി ഖമേനിയെയും തട്ടികൊണ്ട് വന്ന് ഭരണമാറ്റം സാധ്യമാക്കുമെന്ന പ്രതീതി സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം.

പാഠം പഠിക്കാത്ത ഇസ്രയേൽ

ആറ് മാസം മുൻപ് നടന്ന സംഘർഷം തന്നെ ഇസ്രയേലിനെ ശരിക്കും പാഠം പഠിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ രാജ്യത്ത് ഒരു മിസൈലും വീഴില്ലെന്ന് പറഞ്ഞ നെതന്യാഹുവിൻ്റെ നാട്ടിൽ, ഇറാൻ്റെ ബാലസ്റ്റിക് മിസൈലുകൾ ഉൾപ്പെടെ പതിച്ച് വൻ നാശനഷ്ടമാണ് ഉണ്ടാക്കിയിരുന്നത്. ഇസ്രയേൽ ഒരു ബങ്കർ രാജ്യം അല്ലായിരുന്നു എങ്കിൽ, എത്ര പേർ കൊല്ലപ്പെടുമായിരുന്നു എന്നത് നമുക്കാർക്കും ഊഹിക്കാൻ പോലും പറ്റുകയില്ല.

ഇസ്രയേൽ പരസ്യമായി വെല്ലുവിളി നടത്താതിരുന്നതിന് ഒരു കാരണം ഇതാണ്. രണ്ടാമത്തെ കാരണം, അവർ ആഗ്രഹിക്കുന്ന ഒരു ഭരണമാറ്റം ഇറാനിൽ സംഭവിക്കണമെങ്കിൽ, ജൂത രാഷ്ട്രമായ ഇസ്രയേൽ ആദ്യം മാറി നിൽക്കണമെന്നത് നെതന്യാഹുവിന് ആരും പറഞ്ഞ് കൊടുക്കേണ്ട കാര്യമില്ലല്ലോ ? ഇസ്രയേൽ മറുവശത്ത് ഉണ്ടെങ്കിൽ, ഇറാൻ ജനതയെ ഭിന്നിപ്പിക്കാൻ കഴിയില്ലെന്ന് കണ്ട് കൂടിയാണ് അവർ മാറി നിന്ന് പിന്നിൽ നിന്നും കളിച്ചിരിക്കുന്നത്. അതായത്, നേരിട്ട് അഭിനയിച്ചിട്ടില്ലെങ്കിലും ഈ സംഘർഷത്തിൻ്റെ കഥയും തിരക്കഥയും സംഭാഷണവും എല്ലാം ഇസ്രയേലിൻ്റേത് തന്നെയാണ്.

Also Read: അമേരിക്ക ഉപേക്ഷിച്ചു, പക്ഷേ ഇറാൻ വിട്ടില്ല! ശത്രുവിന്റെ ആയുധം കൊണ്ട് ശത്രുവിനെ വിറപ്പിക്കുന്ന ‘ടോംകാറ്റ്’ രഹസ്യം

അത് കൃത്യമായി അറിയുന്നത് കൊണ്ടാണ് അമേരിക്ക ഇറാനെ ആക്രമിച്ചാൽ, ഇസ്രയേലിനെ ആക്രമിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നത്. ഒരു പടി കൂടി കടന്ന്, പശ്ചിമേഷ്യയിലെ മുഴുവൻ അമേരിക്കൻ താവളങ്ങൾ കത്തിക്കുമെന്നും ഇറാൻ വ്യക്തമാക്കിയതും രണ്ടും കൽപ്പിച്ച് തന്നെയാണ്. ഇറാൻ്റെ മിസൈൽ ശേഷിയെ കുറിച്ച് കൃത്യമായി ബോധ്യമുണ്ടായിയിരുന്ന അമേരിക്കൻ സൈനിക നേതൃത്വം പതറി പോയത് ഇറാൻ്റെ ഈ മുന്നറിയിപ്പിലാണ്.

ഇറാനിൽ അധിനിവേശം നടത്താൻ പറ്റിയ സാഹചര്യമാണെന്നും, മൊസാദ് എല്ലാം കൃത്യമായി ചെയ്ത് വച്ചിട്ടുണ്ടെന്നുമുള്ള നെതന്യാഹുവിൻ്റെ വാക്ക് വിശ്വസിച്ച്, ഇറാനെ ആക്രമിക്കാൻ നിർദ്ദേശം നൽകിയ ട്രംപിനെ സംബന്ധിച്ച് സ്വന്തം സൈനിക തലവൻമാരിൽ നിന്നുണ്ടായ നിസഹകരണം തികച്ചും അപ്രതീക്ഷിതമാണ്.

യുദ്ധകപ്പലുകൾ മിക്കതും അറ്റകുറ്റ പണിയിലാണെന്നും, ഇറാനിൽ നിന്നും വലിയ തിരിച്ചടി ഉണ്ടാകുമെന്നുമുള്ള മുന്നറിയിപ്പാണ് സൈനിക നേതൃത്വം നൽകിയതെന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇറാന് കൃത്യതയാർന്ന ആക്രമണം നടത്താൻ ആവശ്യമായ ഇൻ്റലിജൻസ് വിവരങ്ങളും, ടെക്നോളജിയും റഷ്യയും ചൈനയും നൽകുന്നുണ്ടെന്ന വിവരം സി.ഐ.എ ഉന്നതരും ട്രംപിനെ അറിയിച്ചിട്ടുണ്ട്. ഇത്തരം ഒരു സമ്മർദ്ദം അമേരിക്കയ്ക്ക് അകത്ത് നിന്നും ട്രംപ് നേരിടുമ്പോൾ തന്നെ, ഗൾഫ് രാജ്യങ്ങളിൽ നിന്നുൾപ്പെടെ സഖ്യകഷികളിൽ നിന്നുള്ള വലിയ സമ്മർദ്ദവും അമേരിക്കൻ പ്രസിഡൻ്റിന് നേരിടേണ്ടതായി വന്നിട്ടുണ്ട്. പശ്ചിമേഷ്യ തന്നെ കുരുതിക്കളമാക്കാനുള്ള സൈനിക ശേഷി ഇറാനുണ്ട് എന്നത് ഏറ്റവും നന്നായി അറിയാവുന്നതും, ഈ രാജ്യങ്ങൾക്കാണ്.

ഈ ഘട്ടത്തിൽ തന്നെയാണ് ‘പണി പാളിയെന്ന’ റിപ്പോർട്ട് ഇറാനിൽ നിന്ന് തന്നെ അമേരിക്കയ്ക്കും ഇസ്രയേലിനും ലഭിച്ചിരിക്കുന്നത്. , പ്രക്ഷോഭകാരികളിൽ നല്ലൊരു വിഭാഗം കൊല്ലപ്പെട്ടന്നുള്ള വാർത്തയേക്കാൾ, പ്രക്ഷോഭത്തിന് എതിരെ ലക്ഷക്കണക്കിന് ഇറാനികൾ രംഗത്തിറങ്ങിയതായ വാർത്തയാണ് ട്രംപിനെയും നെതന്യാഹുവിനെയും ഞെട്ടിച്ചത്. ഭരണമാറ്റം എന്നത് നടക്കില്ലെന്നത് അവർ ഉറപ്പിച്ചതും അപ്പോഴാണ്.

ഇറാന് ഭൂമി നൽകിയ കവചം

ഭൂമി ശാസ്ത്രപരമായി തന്നെ, മലകളാൽ വലയം ചെയ്യപ്പെട്ട ഇറാൻ ശത്രു രാജ്യങ്ങളെ സംബന്ധിച്ച് ഒരു കെണിയാണ്. അവിടെ ചാടി കൊടുത്താൽ, അമേരിക്കൻ സൈനികരായാലും പിന്നെ തിരിച്ചു വരിക പ്രയാസമാണ്. യുദ്ധം ചെയ്ത് ശരിക്കും പരിചയമുള്ള ഒരു പാരമ്പര്യമുള്ള രാജ്യമാണ് ഇറാൻ, അവർ അങ്ങനെയൊന്നും ഭയക്കുകയില്ല. ഇറാനിൽ ഇറങ്ങിയാൽ, വിയറ്റ്നാമിൽ ഉണ്ടായതിനേക്കാൾ വലിയ നഷ്ടമാണ് അമേരിക്കൻ സൈന്യത്തിന് ഉണ്ടാകുക. അതു കൊണ്ട് കൂടിയാണ് പ്രസിഡൻ്റിനോട് തന്നെ, അമേരിക്കൻ സൈനിക നേതൃത്വം ഇപ്പോൾ നോ പറഞ്ഞിരിക്കുന്നത്. ഒരടി അമേരിക്കയ്ക്ക് ഇറാനിൽ നിന്നും കിട്ടിയാൽ, പിന്നെ അടിയോട് അടി തന്നെ ആയിരിക്കും. അത്രയ്ക്കും വെറുപ്പും ദേഷ്യവും ലോക രാജ്യങ്ങൾക്ക് അമേരിക്കയോടുണ്ട്. അവരും ഒരു അവസരത്തിനായാണ് കാത്ത് നിൽക്കുന്നത്.

റഷ്യൻ ഇടപെടൽ നിർണ്ണായകമായി

ഇറാനെ ആക്രമിക്കുന്നതിൽ നിന്നും അമേരിക്കയെ പിന്തിരിപ്പിച്ചതിന് പിന്നിലും ചില ഇടപെടലുകളുണ്ടായിട്ടുണ്ട്. അത് റഷ്യയുടെ ഇടപെടലാണ്. ഇസ്രയേലിൻ്റെ തിരക്കഥയാണ് ട്രംപ് നടപ്പാക്കാൻ പോകുന്നത് എന്ന് അറിയാവുന്ന റഷ്യ, ആദ്യം വിളിച്ചത് ഇസ്രയേലിനെയാണ്. ഇറാനെ അസ്ഥിരപ്പെടുത്താനുള്ള നീക്കമുണ്ടായാൽ റഷ്യ ഇടപെടുമെന്ന് മാത്രമല്ല, ഇറാനുമായി വേണ്ടി വന്നാൽ സൈനിക കരാർ ഉണ്ടാക്കുമെന്നുമുള്ള മുന്നറിയിപ്പാണ് റഷ്യ നൽകിയത് എന്നാണ് പുറത്ത് വരുന്ന വിവരം. തങ്ങളെ ഇറാൻ ആക്രമിച്ചില്ലെങ്കിൽ ഇറാനെ ആക്രമിക്കില്ലെന്ന് ഇസ്രയേൽ റഷ്യക്ക് ഉറപ്പ് നൽകിയതും ഇതോടെയാണ്. നിലവിലുള്ള ശത്രുതക്കും പ്രാദേശിക സംഘർഷങ്ങൾക്കും ഇടയിലുണ്ടായ ഒരു അസാധാരണമായ നയതന്ത്രബന്ധത്തെയാണ് ഇത് എടുത്തുകാണിക്കുന്നത്.

Also Read: ഭരണകൂടങ്ങൾ വീണാലും തളരാത്ത ഇറാൻ! 1971-ലെ ആ വിരുന്നിൽ ശരിക്കും സംഭവിച്ചത് എന്ത്? ഇറാൻ ഒളിപ്പിച്ചുവെച്ച ചരിത്രത്തിലെ ആ വലിയ രഹസ്യം ഇതോ…

ഇരുപക്ഷവും മറുവശത്ത് മുൻകരുതൽ ആക്രമണം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന സൂചനയുണ്ടെന്നാണ്, നയതന്ത്രജ്ഞരെയും പ്രാദേശിക ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് തന്നെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ജൂണിൽ 12 ദിവസത്തെ യുദ്ധം നടത്തിയ ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത കണക്കിലെടുക്കുമ്പോൾ, ആശയവിനിമയങ്ങളും റഷ്യൻ മധ്യസ്ഥതയും അസാധാരണമാണെന്നാണ് വാഷിങ്ടൺ പോസ്റ്റ് വിശേഷിപ്പിച്ചിരിക്കുന്നത്. സംഘർഷങ്ങൾ വർധിപ്പിക്കുന്ന കക്ഷിയായി പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കാൻ ഇസ്രായേൽ ശ്രമിക്കുമെന്നത്, ഇക്കാര്യം സ്ഥിതീകരിച്ച ഇസ്രയേൽ സ്രോതസ്സുകൾ തന്നെ, വാഷിങ്ടൺ പോസ്റ്റിനോട് വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോൾ കാര്യങ്ങളുടെ പോക്ക് എത് രീതിയിലായിരുന്നു എന്നത് മനസ്സിലായല്ലോ ? ആക്രമണം ഡിസൈൻ ചെയ്ത ഇസ്രയേൽ പ്രധാനമന്ത്രിയെ കൊണ്ടു തന്നെ ട്രംപിനെ വിളിപ്പിച്ച് പിൻമാറാൻ പറയിച്ചത് റഷ്യയാണ്. കടിച്ച പാമ്പിനെ കൊണ്ടു തന്നെ വിഷം ഇറക്കിപിക്കുന്ന ഒരു ഏർപ്പാടില്ലേ ? അതുപോലെ. കടിക്കുന്നതിന് മുൻപ് തന്നെ ഇവിടെ റഷ്യ കാര്യം നടത്തിച്ചു എന്നതാണ് യാഥാർത്ഥ്യം. ഇറാൻ്റെ സൈനിക കരുത്തും, യുദ്ധത്തിന് തയ്യാറായ ഇറാൻ നേതൃത്വത്തിൻ്റെ നിലപാടും, അമേരിക്കൻ സൈനിക നേതൃത്വത്തിൻ്റെ ആശങ്കയും എല്ലാം കൂടി ഇതിനോടൊപ്പം സമ്മർദ്ദമായി രൂപപ്പെട്ടതിൻ്റെ എഫക്ടാണ്, യുദ്ധത്തിൻ്റെ കാർമേഘം ഒഴിയാൻ കാരണം.

അതല്ലാതെ, ഇറാൻ പ്രക്ഷോഭകരെ തൂക്കി കൊല്ലുന്നത് അവസാനിപ്പിച്ചത് കൊണ്ടാണ് ആക്രമിക്കാത്തത് എന്ന ട്രംപിൻ്റെ അവകാശവാദമൊന്നും ശരിയല്ല. കലാപകാരികളെ ഇറാൻ ഇപ്പോഴും വെടിവച്ച് കൊല്ലുന്നുണ്ട്. അവരെ തൂക്കി കൊല്ലേണ്ട കാര്യമൊന്നും ഇല്ലല്ലോ ? ഇത്തരം ഒരു നിലപാട് ഇറാൻ സ്വീകരിച്ചത് കൊണ്ടാണ്, പ്രക്ഷോഭകാരികൾ ഇപ്പോൾ ഓടി മാളത്തിൽ ഒളിച്ച് തുടങ്ങിയിരിക്കുന്നത്. ഏത് രാജ്യമായാലും, സ്വന്തം രാജ്യത്തിൻ്റെ ഭരണം അട്ടിമറിക്കാൻ, വിദേശ ശക്തികളുടെ പ്രേരണയിൽ ആര് തന്നെ ആയുധമെടുത്ത് കലാപത്തിന് ശ്രമിച്ചാലും, അത് അംഗീകിക്കാൻ കഴിയുന്ന കാര്യമൊന്നുമല്ല. അതുകൊണ്ടു തന്നെയാണ്, സ്വന്തം സഖ്യകക്ഷികളുടെ പിന്തുണ പോലും ഇറാൻ വിഷയത്തിൽ ഇപ്പോൾ ട്രംപിന് കിട്ടാതെ പോയിരിക്കുന്നത്.

EXPRESS VIEW

വീഡിയോ കാണാം…

The post അമേരിക്ക പിൻമാറിയത് റഷ്യൻ ഇടപെടലിൽ, ആക്രമണത്തിന് ‘തിരക്കഥ’ രചിച്ച ഇസ്രയേലിനെയും വിരട്ടിയ ക്ലൈമാക്സ് ! appeared first on Express Kerala.

ShareSendTweet

Related Posts

എന്തുകൊണ്ട്-മീശ-പിരിച്ചു-വെക്കുന്നു?-ലുക്കിന്-പിന്നിലെ-രഹസ്യം-വെളിപ്പെടുത്തി-മോഹൻലാൽ
INDIA

എന്തുകൊണ്ട് മീശ പിരിച്ചു വെക്കുന്നു? ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മോഹൻലാൽ

February 16, 2026
മോദിയുടെ-വിദേശയാത്രകൾക്ക്-10-വർഷത്തിനിടെ-ചെലവായത്-762-കോടി-രൂപ
INDIA

മോദിയുടെ വിദേശയാത്രകൾക്ക് 10 വർഷത്തിനിടെ ചെലവായത് 762 കോടി രൂപ

February 16, 2026
മമ്മൂട്ടിയുടെ-പഴയ-ലുക്കിൽ-ടൊവിനോ;-‘പള്ളിച്ചട്ടമ്പി’യിലെ-ഗാനം-വൈറൽ
INDIA

മമ്മൂട്ടിയുടെ പഴയ ലുക്കിൽ ടൊവിനോ; ‘പള്ളിച്ചട്ടമ്പി’യിലെ ഗാനം വൈറൽ

February 15, 2026
ഇന്ത്യയുടെ-വിദേശനാണ്യ-ശേഖരത്തിൽ-6.7-ബില്യൺ-ഡോളറിന്റെ-ഇടിവ്;-സ്വർണ-ശേഖരം-കുറഞ്ഞു
INDIA

ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ 6.7 ബില്യൺ ഡോളറിന്റെ ഇടിവ്; സ്വർണ ശേഖരം കുറഞ്ഞു

February 15, 2026
ആകാശപാതകളും-ആപ്പിൾ-ചായയും;-പടിഞ്ഞാറൻ-ലോകത്തെ-മാറ്റിമറിക്കുന്ന-ചൈനീസ്-സോഫ്റ്റ്-പവർ,-ഇത്-‘ചൈനമാക്സിംഗ്’-വിപ്ലവം!
INDIA

ആകാശപാതകളും ആപ്പിൾ ചായയും; പടിഞ്ഞാറൻ ലോകത്തെ മാറ്റിമറിക്കുന്ന ചൈനീസ് സോഫ്റ്റ് പവർ, ഇത് ‘ചൈനമാക്സിംഗ്’ വിപ്ലവം!

February 15, 2026
കെഎസ്ആർടിസിയിൽ-ഇനി-‘ഗുരുവായൂർ-ദർശനം’;-കുറഞ്ഞ-ചെലവിൽ-സുഖകരമായ-തീർത്ഥാടന-യാത്ര
INDIA

കെഎസ്ആർടിസിയിൽ ഇനി ‘ഗുരുവായൂർ ദർശനം’; കുറഞ്ഞ ചെലവിൽ സുഖകരമായ തീർത്ഥാടന യാത്ര

February 15, 2026
Next Post
അമേരിക്കൻ-തന്ത്രം-പൊളിച്ചത്-റഷ്യ,ട്രംപിൻ്റേത്-നാണം-കെട്ട-പിൻമാറ്റം

അമേരിക്കൻ തന്ത്രം പൊളിച്ചത് റഷ്യ,ട്രംപിൻ്റേത് നാണം കെട്ട പിൻമാറ്റം

ഇന്നത്തെ-രാശിഫലം:-2026-ജനുവരി-17-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2026 ജനുവരി 17 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

ശബരിമല-തന്ത്രിക്കേസ്,-ഉള്ളൂരിലെ-ബ്യൂട്ടി-പാർലറുകാരെ-ഇടപാടുകാരാക്കി-പെൺവാണിഭം,-വരാപ്പുഴ-പീഡനക്കേസിൽ-പോലീസ്-റജിസ്റ്റർ-ചെയ്ത-34-കേസുകളിൽ-26-ലും-ഒന്നാം-പ്രതി,-കേരളത്തിലെ-ആദ്യ-വനിതാ-​ഗുണ്ടാ-നേതാവ്!!-ജാമ്യവ്യവസ്ഥയിലൊപ്പ്-വെച്ചിറങ്ങിയ-​ഗുണ്ടാ-നേതാവിനെ-വെട്ടിവീഴ്ത്തി…-ആൽത്തറ-വിനീഷ്-വധക്കേസിൽ-ശോഭാ-ജോൺ-ഉൾപെടെയുള്ള-മുഴുവൻ-പ്രതികളേയും-വെറുതെവിട്ടു

ശബരിമല തന്ത്രിക്കേസ്, ഉള്ളൂരിലെ ബ്യൂട്ടി പാർലറുകാരെ ഇടപാടുകാരാക്കി പെൺവാണിഭം, വരാപ്പുഴ പീഡനക്കേസിൽ പോലീസ് റജിസ്റ്റർ ചെയ്ത 34 കേസുകളിൽ 26 ലും ഒന്നാം പ്രതി, കേരളത്തിലെ ആദ്യ വനിതാ ​ഗുണ്ടാ നേതാവ്!! ജാമ്യവ്യവസ്ഥയിലൊപ്പ് വെച്ചിറങ്ങിയ ​ഗുണ്ടാ നേതാവിനെ വെട്ടിവീഴ്ത്തി… ആൽത്തറ വിനീഷ് വധക്കേസിൽ ശോഭാ ജോൺ ഉൾപെടെയുള്ള മുഴുവൻ പ്രതികളേയും വെറുതെവിട്ടു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 114-ൽ ഒതുങ്ങില്ല; നാവികസേനയ്ക്കായി 31 യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള നീക്കം ഇന്ത്യ നടത്തുന്നുവെന്ന് റിപ്പോർട്ട്; കരാറ്‍ നടപ്പായാൽ ഫ്രാൻസിനെക്കാൾ റഫാൽ എം വിമാനങ്ങൾ കൈവശമുള്ള രാജ്യമായി ഇന്ത്യ മാറും
  • ഇന്ത്യ-യുഎസ് വ്യാപാര കരാർ: വ്യക്തതയില്ലാത്ത വ്യവസ്ഥകളെ സംബന്ധിച്ച് പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി; നരേന്ദ്രമോദി കൃത്യമായ മറുപടി നല്‍കണമെന്ന് ആവശ്യം
  • പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ വാർഷിക പൊതു യോഗം സംഘടിപ്പിച്ചു
  • എന്തുകൊണ്ട് മീശ പിരിച്ചു വെക്കുന്നു? ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മോഹൻലാൽ
  • മോദിയുടെ വിദേശയാത്രകൾക്ക് 10 വർഷത്തിനിടെ ചെലവായത് 762 കോടി രൂപ

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.