
നാഗ്പുര്‍: ടി-20 ലോകകപ്പിന്റെ കാഹളം മുഴങ്ങുമ്പോള്‍ അതിനു മുന്നോടിയായുള്ള അവസാന പരമ്പരയിക്ക് ഭാരതവും ന്യൂസിലന്‍ഡും കച്ചമുറുക്കുന്നു.
ഭാരത-ന്യൂസിലാന്‍ഡ് ടി 20 പരമ്പരയ്‌ക്ക് ഇന്നു തുടക്കം. ഈ പരമ്പരയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും ലോകകപ്പിനുള്ള പ്ലെയിങ് ഇലവനെ തീരുമാനിക്കുക. അടുത്തമാസം ഏഴിനാണ് ലോകകപ്പ് തുടങ്ങുന്നത്.
രാത്രി ഏഴിന് ആരംഭിക്കുന്ന മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് തത്സമയം സംപ്രേഷണം ചെയ്യും. അഞ്ചു മത്സരപരമ്പരയിലെ ആദ്യ മത്സരമാണ് നാഗ്പുരിലേത്. ഇന്നത്തെ മത്സരത്തില്‍ അഭിഷേക് വര്‍മയ്‌ക്കൊപ്പം സഞ്ജു സാംസണ്‍ ഓപ്പണറായിറങ്ങും. ടീമിലെ ഏക വിക്കറ്റ് കീപ്പറും സഞ്ജു തന്നെ. ടി20 ടീമില്‍ നിന്ന് ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയതോടെയാണ് സഞ്ജുവിന് അവസരം ലഭിച്ചത്. മാത്രവുമല്ല, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ടി20യില്‍ സഞ്ജു ഓപ്പണറായിരുന്നു. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനായാല്‍ സഞ്ജു തന്നെയായിരിക്കും ലോകകപ്പിലും ഭാരതത്തിന്റെ ഓപ്പണര്‍. അതിനാല്‍ മികച്ച മുന്നൊരുക്കത്തോടെയാണ് സഞ്ജു കളിക്കാനിറങ്ങുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മികച്ച പ്രകടനം പുറത്തെടുത്ത അഭിഷേക് തന്നെയായിരിക്കും ലോകകപ്പിലും ഭാരതത്തിന്റെ ഇന്നിങ്സ് തുറക്കുക.
അതേസമയം, ബാറ്റിങ്ങില്‍ ഭാരതത്തിന്റെ വലിയ തലവേദന നായകന്‍ സൂര്യകുമാര്‍ യാദവാണ്. സമീപകാലത്ത് വളരെ മോശം ഫോമിലാണ് അദ്ദേഹം കളിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അമ്പേ പരാജയമായിരുന്നു. എന്നാല്‍, ലോകകപ്പിനു മുന്നോടിയായി ഫോം വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണ് സൂര്യ. നാലാം നമ്പറില്‍ ഇന്നിറങ്ങുന്നത് ഇഷാന്‍ കിഷനാകാനാണ് സാധ്യത. ശ്രേയസ് അയ്യര്‍ ടീമിലുണ്ടെങ്കിലും ഇന്നിറക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. മിന്നും ഫോമില്‍ കളിക്കുന്ന ഹാര്‍ദിക് പാണ്ഡ്യ അഞ്ചാം നന്നഫിലെത്തുമ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷയേറുകയാണ്. ക്കയ്‌ക്കെിരായ പരമ്പരയിലാണ് തിരിച്ചെത്തിയത്. വിജയ് ഹസാരെയില്‍ തകര്‍പ്പന്‍ ഫോം പ്രകടിപ്പിച്ച ഹാര്‍ദിക്കിന് ഫഓം നിലനിര്‍ത്താനുള്ള അവസരം കൂടിയാണീ പരമ്പര. റിങ്കു സിങ്ങും അക്സര്‍ പട്ടേലും കളിക്കുമെന്ന് ടീം മാനേജ്മെന്റ് സൂചന നല്‍കിക്കഴിഞ്ഞു. ഹര്‍ഷിദ് റാണയോ ശിവം ദുബെയോ എട്ടാം നമ്പറിലിറങ്ങും. ശിവം ദുബെയ്‌ക്കാണ് സാധ്യത കൂടുതല്‍. അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ പേസ് നിരയാകും. സ്പിന്നറെ വേണമെന്നു തീരുമാനിച്ചാല്‍ അര്‍ഷ്ദീപിനു പകരം കുല്‍ദീപ് ഇറങ്ങും.
കിവീസ് നിരയിലേക്കു വന്നാല്‍, മികച്ച ടീമാണ് അവരുടേത്. ബൗളിങ് ഓള്‍റൗണ്ടര്‍ മിച്ചല്‍ ബ്രേസ് വെല്‍ പരിക്കില്‍നിന്നു മോചിതനായി ടീമിലെത്തിയിട്ടുണ്ട്. എന്നാല്‍, ഇന്നു കളിക്കില്ലെന്നാണ് സൂചന. അതുപോലെ പരിക്കിലായിരുന്ന ഗ്ലെന്‍ ഫിലിപ്സും ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്. ജയിംസ് നീഷമിനു പകരം അദ്ദേഹം ടീമിലുണ്ടാകും. മിച്ചല്‍ സാന്റഅനര്‍ നയിക്കുന്ന ടീമില്‍ മറ്റ് കാര്യമായ വ്യത്യാസങ്ങളുണ്ടായേക്കില്ല.
സാധ്യതാ ടീം
ഭാരതം: അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍ (വിക്കറ്റ്), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍/ഇഷാന്‍ കിഷന്‍, 5 ഹാര്‍ദിക് പാണ്ഡ്യ, 6 അക്സര്‍ പട്ടേല്‍, 7 റിങ്കു സിംഗ്, 8 ഹര്‍ഷിത് റാണ/ശിവം ദുബെ, 9 അര്‍ഷ്ദീപ് സിംഗ്/കുല്‍ദീപ് യാദവ്രിത്, ബി 10. ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി
ന്യൂസിലന്‍ഡ്: ടിം റോബിന്‍സണ്‍, ഡെവണ്‍ കോണ്‍വേ, റാച്ചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്സ്, മാര്‍ക്ക് ചാപ്മാന്‍, ജെയിംസ് നീഷാം, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), മാറ്റ് ഹെന്റി, ഇഷ് സോധി, ജേക്കബ് ഡഫി









