ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ വിഘടനവാദികളായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ആക്രമണത്തിൽ 80 ലേറെ സൈനികരും പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. അഞ്ച് ജില്ലകളിലായി പന്ത്രണ്ടിലധികം ഇടങ്ങളിലാണ് ഒരേ സമയം ആക്രമണം നടന്നത്. പോരാട്ടത്തിന്റെ രണ്ടാം ഘട്ടമായ ‘ഓപ്പറേഷൻ ഹെറോഫ് 2’ ആരംഭിച്ചു, മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനായാണ് പുതിയ ഘട്ടമെന്ന് ബിഎൽഎ നേതാക്കൾ പ്രതികരിച്ചു. പത്ത് മണിക്കൂറിനുള്ളിൽ നടന്ന ആക്രമണങ്ങളിൽ സുരക്ഷാ, സൈനിക, ഭരണപരമായ സ്ഥാപനങ്ങളെയാണു ലക്ഷ്യമിട്ടെന്ന് ബിഎൽഎ അവകാശപ്പെട്ടു. അതേസമയം ഇത് സംബന്ധിച്ച വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. […]









