Sunday, March 22, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ഇന്ത്യ- യുഎസ് വ്യാപാര കരാർ; പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം

by News Desk
February 4, 2026
in INDIA
ഇന്ത്യ-യുഎസ്-വ്യാപാര-കരാർ;-പ്രതിഷേധം-കടുപ്പിക്കാൻ-പ്രതിപക്ഷം

ഇന്ത്യ- യുഎസ് വ്യാപാര കരാർ; പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാറിനെച്ചൊല്ലി പാർലമെന്റിൽ ഭരണ-പ്രതിപക്ഷ പോര് കടുക്കുന്നു. കരാർ സംബന്ധിച്ച വിവരങ്ങൾ പാർലമെന്റിനെ അറിയിക്കുന്നതിന് മുൻപ് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിലൂടെ രാജ്യം അറിഞ്ഞതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. വിഷയത്തിൽ ഇരുസഭകളിലും അടിയന്തര ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ഇന്ന് നോട്ടീസ് നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിന്റെ സമ്മർദ്ദത്തിന് വഴങ്ങിയെന്നും ഇന്ത്യൻ കർഷകരുടെ താൽപ്പര്യങ്ങൾ ബലികഴിച്ചുവെന്നും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. രാജ്യത്തിന്റെ നിർണായക തീരുമാനങ്ങൾ വിദേശ രാജ്യത്തെ ഭരണാധികാരി പറഞ്ഞ് അറിയേണ്ടി വരുന്നത് പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

കരാർ സംബന്ധിച്ച ദുരൂഹതകൾ നീക്കാൻ കേന്ദ്ര സർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്നതാണ് പ്രതിഷേധം ശക്തമാകാൻ കാരണം. ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ കരാർ പ്രഖ്യാപിച്ചപ്പോൾ പ്രധാനമന്ത്രി നന്ദി അറിയിക്കുക മാത്രമാണ് ചെയ്തത്. വാണിജ്യ മന്ത്രി പീയുഷ് ഗോയൽ സഭയിൽ പ്രസ്താവന നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ കൃത്യമായ വിശദീകരണം ഉണ്ടായിട്ടില്ല. പകരം പുറത്തിറക്കിയ ഓൺലൈൻ പ്രസ്താവനയിലാകട്ടെ കരാറിലെ വ്യവസ്ഥകളെക്കുറിച്ച് യാതൊരു വിവരവുമില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും കരാറിന്റെ പൂർണ്ണരൂപം സഭയിൽ വെക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം.

Also Read: വാണിജ്യ കരാറിനെച്ചൊല്ലി ലോക്സഭയിൽ വൻ പ്രതിഷേധം; ഹൈബി ഈഡനും ഡീൻ കുര്യാക്കോസും അടക്കം എട്ട് എംപിമാർക്ക് സസ്പെൻഷൻ

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി ഇന്ന് മറുപടി പറയുന്നതോടെ വിഷയം കൂടുതൽ ചൂടുപിടിക്കാനാണ് സാധ്യത. കരാറിന് പുറമെ, രാഹുൽ ഗാന്ധിക്ക് സഭയിൽ സംസാരിക്കാൻ അനുമതി നൽകാത്തതും എംപിമാരുടെ സസ്‌പെൻഷനും ഉയർത്തിക്കാട്ടി പാർലമെന്റ് കവാടത്തിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗത്തിൽ ഈ വിവാദങ്ങൾക്ക് വ്യക്തമായ വിശദീകരണം ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിലും സഭാനടപടികൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്.

The post ഇന്ത്യ- യുഎസ് വ്യാപാര കരാർ; പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം appeared first on Express Kerala.

ShareSendTweet

Related Posts

വർക്ക്-ഫ്രം-ഹോം-നിഷേധിച്ചു,-നവജാത-ശിശു-മരിച്ചു;-കമ്പനിക്ക്-211-കോടി-രൂപ-പിഴയിട്ട്-കോടതി
INDIA

വർക്ക് ഫ്രം ഹോം നിഷേധിച്ചു, നവജാത ശിശു മരിച്ചു; കമ്പനിക്ക് 211 കോടി രൂപ പിഴയിട്ട് കോടതി

March 22, 2026
അമേരിക്കൻ-സമ്മർദ്ദത്തിന്-ഇറാന്റെ-മറുപടി-നോട്ടിലൂടെ!-10-ദശലക്ഷം-റിയാൽ-പുറത്തിറങ്ങുമ്പോൾ-പശ്ചിമേഷ്യയിൽ-സംഭവിക്കുന്നത്-എന്ത്?
INDIA

അമേരിക്കൻ സമ്മർദ്ദത്തിന് ഇറാന്റെ മറുപടി നോട്ടിലൂടെ! 10 ദശലക്ഷം റിയാൽ പുറത്തിറങ്ങുമ്പോൾ പശ്ചിമേഷ്യയിൽ സംഭവിക്കുന്നത് എന്ത്?

March 22, 2026
എഐ-പോരാട്ടം-മുറുകുന്നു?-2026-ഓടെ-ജീവനക്കാരുടെ-എണ്ണം-ഇരട്ടിയാക്കാൻ-ഓപ്പൺഎഐ
INDIA

എഐ പോരാട്ടം മുറുകുന്നു? 2026-ഓടെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കാൻ ഓപ്പൺഎഐ

March 22, 2026
ശൈലിയും-സുരക്ഷയും-ഒന്നിച്ച്;-പുത്തൻ-ഫീച്ചറുകളുമായി-2026-വെസ്പ-പ്രൈമവേരയും-സ്പ്രിന്റ്-എസ്സും-വിപണിയിൽ
INDIA

ശൈലിയും സുരക്ഷയും ഒന്നിച്ച്; പുത്തൻ ഫീച്ചറുകളുമായി 2026 വെസ്പ പ്രൈമവേരയും സ്പ്രിന്റ് എസ്സും വിപണിയിൽ

March 22, 2026
റാസ്-അൽ-ഖൈമയിൽ-നിന്ന്-ഒഴിയാൻ-മുന്നറിയിപ്പ്?
INDIA

റാസ് അൽ ഖൈമയിൽ നിന്ന് ഒഴിയാൻ മുന്നറിയിപ്പ്?

March 21, 2026
ബഹ്‌റൈന്-നേരെ-ഇറാന്റെ-മിസൈൽ-ആക്രമണം;-ആകാശത്ത്-വെച്ച്-തകർത്ത്-പ്രതിരോധ-സേന
INDIA

ബഹ്‌റൈന് നേരെ ഇറാന്റെ മിസൈൽ ആക്രമണം; ആകാശത്ത് വെച്ച് തകർത്ത് പ്രതിരോധ സേന

March 21, 2026
Next Post
കാൻസർ-നേരത്തെ-കണ്ടെത്തിയാൽ-ജീവൻ-രക്ഷിക്കാം:-അവഗണിക്കരുതാത്ത-5-പ്രധാന-പരിശോധനകൾ

കാൻസർ നേരത്തെ കണ്ടെത്തിയാൽ ജീവൻ രക്ഷിക്കാം: അവഗണിക്കരുതാത്ത 5 പ്രധാന പരിശോധനകൾ

ഒരു-യാത്രപോകണം…-ദൂരേക്ക്

ഒരു യാത്രപോകണം... ദൂരേക്ക്

സ്വർണത്തിന്-വീണ്ടും-വിജയക്കുതിപ്പ്!!-രാജ്യാന്തര-വില-ഔൺസിന്-5,000-ഡോളറിന്-മുകളിൽ,-സംസ്ഥാനത്ത്-4,840-രൂപയുടെ-വർദ്ധനവ്,-സ്വർണം-പവന്-1,17,720-രൂപ

സ്വർണത്തിന് വീണ്ടും വിജയക്കുതിപ്പ്!! രാജ്യാന്തര വില ഔൺസിന് 5,000 ഡോളറിന് മുകളിൽ, സംസ്ഥാനത്ത് 4,840 രൂപയുടെ വർദ്ധനവ്, സ്വർണം പവന് 1,17,720 രൂപ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഹോർമൂസിലെ ​ഗതാഗതം രാഷ്ട്രീയ- സൈനിക മാനദണ്ഡങ്ങൾക്ക് വിധേയം?…’ഇറാൻ മരിച്ചു, ഇനി അമേരിക്കയുടെ ഏറ്റവും വലിയ ശത്രു റാഡിക്കൽ ലെഫ്റ്റ്’… ട്രംപ്!! ‘ഹോർമുസ് അടച്ചത് ഇറാന്റെ ശത്രുക്കൾക്ക് മുന്നിൽ മാത്രം… വിദേശ കപ്പലുകൾക്ക് യാത്ര തുടരാം, സുരക്ഷാ ക്രമീകരണങ്ങൾക്ക് ഇറാനുമായി സഹകരിക്കുന്നുവെങ്കിൽ’- അലി മൗസവി
  • എല്ലാം ട്രംപിന്റെ കൈപ്പിടിയിൽ നിന്ന് വഴുതിപ്പോകുന്നു? ഇറാൻ യുദ്ധം ചിന്തിക്കുന്നതിനും അപ്പുറത്തേക്ക്!! കൂട്ടാളികൾ അകന്നു, എണ്ണവില റോക്കറ്റ് വേ​ഗത്തിൽ കുതിക്കുന്നു, ദിനം പ്രതി കൂടുതൽ സൈനികരെ വിന്യസിക്കേണ്ടി വരുന്നു… ഇനി മുന്നിൽ രണ്ടുവഴികൾ മാത്രം- വിദ​ഗ്ദർ
  • ‘ഞങ്ങളു‌ടെ മിസൈലുകൾ അമേരിക്കയിൽ എത്തില്ലാരിക്കും, പക്ഷേ ഞങ്ങൾ മുംബൈയെയും ന്യൂഡൽഹിയെയും ആക്രമിക്കും, ബാക്കി പിന്നീട് കാണാം… യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാൽ പകരം പാക്കിസ്ഥാൻ ഇന്ത്യയെ ആക്രമിക്കും’- വിവാദ പരാമർശവുമായി മുൻ പാക്ക് ഹൈക്കമ്മിഷ്ണർ
  • ദിവസങ്ങൾക്കുള്ളിൽ അമേരിക്കയ്ക്ക് അടുത്ത നഷ്ടം? ട്രംപിന്റെ ’48 മണിക്കൂർ’ അന്ത്യശാസനംകിട്ടി മണിക്കൂറുകൾക്കിപ്പുറും ശത്രുവിന്റെ എഫ്-15 പോർവിമാനം വെടിവച്ചിട്ടതായി ഇറാൻ, മൗനം പാലിച്ച് യുഎസ്!! 1,600 കി.മീ. പരിധിയുള്ള ടോമഹോക്ക് മിസൈലുകളും, ടോർപ്പിഡോകളുമായി ബ്രിട്ടന്റെ അന്തർവാഹിനി എച്ച്എംഎസ് ആൻസൺ അറബിക്കടലിൽ നങ്കൂരമിട്ടു
  • മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു, വിവാദ ‘ഹിന്ദു എംഎൽഎ’ പരാമർശത്തിൽ ബി. ഗോപാലകൃഷ്ണനെതിരെ കേസ്!! നടപടി രത്തൻ കേൽക്കറുടെ നിർദേശ പ്രകാരം

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.