ഇസ്‌ലാമാബാദ്: ട്രംപിനെ സുഖിപ്പിക്കാൻ എന്തൊക്കെ ചെയ്തു. സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദേശം പോലും ചെയ്തിട്ടും യുഎസുമായുള്ള നയതന്ത്ര ബന്ധത്തിൽ തിരിച്ചടി നേരിട്ട് പാക്കിസ്ഥാൻ. ഇന്ത്യ– യുഎസ് വ്യാപാര കരാറിനു പിന്നാലെ തീരുവ 18 ശതമാനമാക്കി കുറച്ചതാണ് നയതന്ത്ര രംഗത്ത് പാക്കിസ്ഥാന് തിരിച്ചടിയായത്. ഇതോടെ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയും പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്. യുഎസുമായി മികച്ച ബന്ധം സ്ഥാപിച്ചിട്ടും ഇന്ത്യയേക്കാൾ ഒരു ശതമാനം കൂടുതലാണ് പാക്കിസ്ഥാന് യുഎസ് ഏർപ്പെടുത്തിയ തീരുവ. ഇതോടെ പാക്ക് ഭരണ നേതൃത്വത്തിന് നേർക്ക് കടുത്ത വിമർശനമാണ് […]









