ആലുവ: വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് ആലുവ സെൻട്രൽ ജി.എസ്.ടി. ഓഫീസിലെ ഫ്യൂസ് കെ.എസ്.ഐ.ബി. ഊരിമാറ്റി. ഇതേതുടർന്ന് തിങ്കളാഴ്ച ഉച്ച മുതൽ ഓഫീസിലെ പ്രവർത്തനങ്ങൾ സ്തംഭിച്ചു. 70,000 രൂപയാണ് ജി.എസ്.ടി. ഓഫീസിലെ വൈദ്യുതി ബില്ല്. പബ്ലിക് ഫണ്ട് മാനേജ്മെൻ്റ് സംവിധാനത്തിൽ ചില തകരാറുകൾ സംഭവിച്ചതിനാൽ ബിൽ അടയ്ക്കാൻ വൈകും എന്ന് ആലുവ വെസ്റ്റ് സെഷൻ കെ.എസ്.ഐ.ബി.യെ അറിയിച്ചതായി ജി.എസ്.ടി. അറിയിച്ചു. അതേസമയം, അഞ്ചാംതീയതി അടയ്ക്കേണ്ട ബില്ല് ഒൻപതാം തീയതിയായിട്ടും അടയ്ക്കാത്തതിനെത്തുടർന്ന് ലൈൻമാനെത്തി വൈദ്യുതി വിച്ഛേദിക്കുമെന്ന് പറഞ്ഞപ്പോൾ ജി.എസ്.ടി. […]









