കോഴിക്കോട്: സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ചതിനു പിന്നാലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു.ദീപക്കിൻ്റെ(41) മരണവുമായി ബന്ധപ്പെട്ട മഞ്ചേരി വനിത സബ്ബ് ജയിലിൽ കഴിയുന്ന വടകര കൈനാട്ടി വളച്ചുകെട്ടിയ മീത്തൽ ഷിംജിത മുസ്തഫയുടെ (35) ജാമ്യാപേക്ഷയിൽ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ബുധനാഴ്ച വിധി പറയും. കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഷിംജിത കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. കേസിൽ ഷിംജിതയെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയ […]









