തിരുവനന്തപുരം: പുരയിടത്തിൽ നല്ല കാതലൊത്ത ചന്ദനമരമുണ്ടെങ്കിൽ ഇനി ധൈര്യമായി വെട്ടി വിറ്റ് കാശാക്കാം. സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിച്ച് വനം വകുപ്പ് മുഖേന വിൽപന നടത്താൻ അനുവദിക്കുന്ന 2025ലെ കേരള വന (ഭേദഗതി) ബിൽ നിയമമായി. പുതിയ നിയമം ഫെബ്രുവരി 9 മുതൽ നിലവിൽ വന്നു. പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ മുറിച്ച് വിൽക്കുന്ന ചന്ദനമരത്തിന്റെ വില ഭൂഉടമയ്ക്ക് ലഭിക്കും. നേരത്തെ സംസ്ഥാനത്തെ ഭൂ ഉടമകൾക്ക് അവരുടെ ഭൂമിയിലുള്ള ചന്ദനമരം മുറിച്ചു വിൽപന നടത്താൻ അധികാരമില്ലായിരുന്നു. സ്വന്തം […]









