പേരാമ്പ്ര: രക്തസാക്ഷികളുടെ കുടുംബംപോലും വെറുക്കുന്ന പാർട്ടിയായി സി.പി.എം. മാറിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. യു.ഡി.എഫിന്റെ പുതുയുഗയാത്രയ്ക്ക് പേരാമ്പ്രയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സി.പി.എമ്മിന് രക്തസാക്ഷിയുണ്ടാകുന്നത് ലോട്ടറിയടിക്കുന്നതുപോലെയാണിപ്പോൾ. അവരുടെപേരിൽ ഫണ്ടുപിരിച്ച് അടിച്ചുമാറ്റുക. അത് ചോദ്യംചെയ്ത ഉത്തമനായ കമ്യൂണിസ്റ്റുകാരനെ പുറത്താക്കുക. ഇതാണ് കേരളത്തിലെ കമ്യൂണിസത്തിലെ വൈരുധ്യാത്മക ഭൗതികവാദം. അഭിമന്യുവിന്റെയും വിഷ്ണുവിന്റെയും രക്തസാക്ഷി ഫണ്ടുകൾ അടിച്ചുമാറ്റി. സി.പി.എമ്മുകാരായ വിഷ്ണുവിന്റെ കുടുംബം കോൺഗ്രസിൽ ചേർന്നെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. ഇടതുസഹയാത്രികരെല്ലാം തുടർഭരണം വേണ്ടെന്നാണ് പറയുന്നത്. പിണറായി മൂന്ന് എന്നുകേൾക്കുമ്പോഴേക്കും […]









