ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും എയിംസ് വാഗ്ദാനവുമായി സുരേഷ് ഗോപി. കേരളത്തിൽ എയിംസ് വന്നിരിക്കുമെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിൽ എയിംസ് വരണമെന്നത് തന്റെ നിലപാടാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ആലപ്പുഴയിൽ സ്ഥലം തരില്ലെങ്കിൽ തൃശൂരിൽ നേടിയെടുക്കണമെന്നും പറഞ്ഞു. അതേസമയം ഇനിയും സമയമുണ്ട് എന്നാണ് സുരേഷ് ഗോപിയുടെ പുതിയ ടാഗ്ലൈൻ. സംസ്ഥാന സർക്കാർ സ്ഥലമെടുത്ത് തന്നാൽ എയിംസ് വന്നിരിക്കുമെന്ന് സുരേഷ് ഗോപിയുടെ ഉറപ്പുമെത്തി. എയിംസ് വരാൻ കേരളം എന്ത് ചെയ്‌തെന്ന് […]









