ടെക്‌സസ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കുറിച്ചുണ്ടായ തർക്കം കലാശിച്ചത് ഒരു കൊലപാതകത്തിൽ. ടെക്‌സസിലാണ് ദാരുണ സംഭവം. തർക്കത്തിനിടെ ഇരുപത്തിമൂന്നുകാരിയായ ലൂസി ഹാരിസണെ പിതാവായ ക്രിസ് ഹാരിസൺ വെടിവെച്ച് കൊലപ്പെടുത്തി. ജനുവരി 10നാണ് സംഭവം നടന്നത്. നിലവിൽ കേസിൽ വിചാരണ നടന്നു വരികയാണ്. കാമുകനായ സാം ലിറ്റ്‌ലറിനൊപ്പം വീട്ടിലെത്തിയതായിരുന്നു ലൂസി. ലൂസിയും ക്രിസും തമ്മിൽ എപ്പോഴും തർക്കങ്ങൾ ഉണ്ടാവുമായിരുന്നു. പ്രധാനമായും ഡോണൾഡ് ട്രംപിനെയും ക്രിസ് കൈവശം വെച്ചിരിക്കുന്ന തോക്കുകളെ കുറിച്ചും പറഞ്ഞാണ് ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസവും തർക്കവും […]









