കൊച്ചി ∙ ആദ്യത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചാൽ രാഹുൽ തെളിവു നശിപ്പിക്കുമെന്നും അത് പരിഗണിച്ച് ജാമ്യം നൽകരുതെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരി കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് രാഹുൽ കോടതിയിൽ വാദിച്ചത്. രാഹുലിന്റെ വാദം ശരിവച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥനു കൈമാറണം. ഫെബ്രുവരി 16ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നും കോടതി നിർദേശിച്ചു. […]









