ആലപ്പുഴ∙ വണ്ടാനം മെഡിക്കൽ കോളജ് ആശുപതിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ വീട്ടമ്മയുടെ വയറ്റിൽ കത്രിക. 5 വർഷം മുൻപ് ഗർഭപാത്രം നീക്കം ചെയ്ത പുന്നപ്ര തെക്ക് നാൽപ്പതിൽ ചിറയിൽ ഉഷ ജോസഫിന്റെ (51) വയറ്റിലാണ് എക്സ്റേ എടുത്തപ്പോൾ കത്രിക കണ്ടത്. കടുത്ത വയറു വേദനയും മൂത്രത്തിൽ രക്തവും കണ്ടതിനെ തുടർന്ന് ഉഷ ചികിത്സ തേടിയിരുന്നു. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഡോക്ടറുടെ നിർദേശ പ്രകാരമാണ് എക്സ്റേ എടുത്തത്. 2021 മേയ് 3 ന് ആയിരുന്നു ഉഷ ഗർഭപാത്രം നീക്കം […]






