കോവളം (തിരുവനന്തപുരം): ആളൊഴിഞ്ഞ പുരയിടത്തിൽ തലയോട്ടികൾ കണ്ടെത്തിയ മനുഷ്യൻ്റെ അസ്ഥികൾ കണ്ടെത്തി. തിരുവല്ലം പോലീസ് സ്റ്റേഷൻ പരിധിയിൽ പടിഞ്ഞാറെ പൂങ്കുളത്ത് ആനക്കുഴി റോഡിന് അരികിലെ പുരയിടത്തിലുളള പ്ലാവിൻ്റെ ചുവട്ടിൽ പ്ലാസ്റ്റിക് കവറിനുളളിലും തലയോട്ടികളും കാലിൻ്റെയും വാരിയെല്ലുകളും അടക്കമുളള അസ്ഥികളുമാണ് കണ്ടെത്തിയത്. സംഭവത്തിൽ ദുരുഹതയുളളതിനെ തുടർന്ന് തിരുവല്ലം പോലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. തൈക്കാട് സ്വദേശി അബ്ദുള്ളയുടെ പൂങ്കുളത്തിലുളള പുരയിടത്തിലാണ് അസ്ഥികൾ കണ്ടത്. വ്യാഴാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. മുഴുവനായുളള ഒരു തലയോടിൻ്റെ പിന്നിലായി ‘വാസു’ എന്ന പേര് […]









