വാഷിങ്ടൺ/ ടെൽ അവീവ്: ഇറാനു നേരെയുള്ള യുഎസ് – ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് – ഇസ്രായേൽ ഇന്റലിജൻസിനെ മറികടക്കാൻ ഖമേനിക്ക് കഴിഞ്ഞില്ല. ഖമേനിയെ കൂടാതെ ഇറാനിലെ ഏതാനും സുപ്രധാന നേതാക്കളെയും വധിച്ചെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു. ഖമേനിയുടെ മകളും മരുമകനും ചെറുമകനും കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ഖമേനി കൊല്ലപ്പെട്ടെന്ന് ട്രംപ് രേഖപ്പെടുത്തിയത്. ഖമേനി ഇനി ജീവനോടെയില്ലെന്ന് സൂചിപ്പിക്കുന്ന […]









