വാഷിങ്ടൻ/ടെഹ്റാൻ∙ യുഎസ് ആക്രമണത്തിൽ ഇതുവരെ 48 ഇറാൻ നേതാക്കൾ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘യുഎസിനുണ്ടായ വിജയം ആർക്കും വിശ്വസിക്കാൻ കഴിയാത്തതാണ്. ഒറ്റയടിക്ക് 48 നേതാക്കളെയാണ് വധിച്ചത്. പോരാട്ടം അതിവേഗം മുന്നോട്ടു പോകുന്നു’– ഒരു യുഎസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞുവച്ചു. അതേസമയം, ഇറാനെതിരെയുള്ള ആക്രമണം നിർത്താനുദ്ധേശമില്ലെന്നും ഇനിയും കടുപ്പിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ‘സൈനിക നടപടി തുടരാൻ ഞാൻ നിർദേശം നൽകിയിട്ടുണ്ട്. ടെഹ്റാന്റെ ഹൃദയത്തിൽ അതിശക്തമായി പ്രഹരിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങളുടെ സൈന്യം. […]









