വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം കടുത്ത സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെ, ഇറാനെതിരെ കൂടുതൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ “ഇറാന്റെ അന്ത്യം” എന്ന പരാമർശം ഉൾപ്പെടുത്തിയത് വിവാദമായി. “ഇറാന്റെ അന്ത്യം സംഭവിച്ചിരിക്കുന്ന സാഹചര്യത്തിൽ, അമേരിക്കയുടെ ഏറ്റവും വലിയ ശത്രു ഇപ്പോൾ റാഡിക്കൽ ലെഫ്റ്റ് ആണ്,” എന്നാണ് ട്രംപ് കുറിച്ചത്. മുൻപ് ഹോർമുസ് കടലിടുക്ക് തുറക്കാത്ത പക്ഷം ഇറാന്റെ വൈദ്യുത നിലയങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് അദ്ദേഹം […]






