ന്യൂഡൽഹി: യുദ്ധത്തിൽ തകർന്ന ഇറാന്റെ പുനർനിർമാണത്തിനായി പണവും ആഭരണങ്ങളും സംഭാവന ചെയ്ത കശ്മീർ ജനതയുടെ സ്നേഹത്തിനും മനുഷ്യത്വത്തിനും നന്ദിയറിയിച്ച് ഇന്ത്യയിലെ ഇറാനിയൻ എംബസി. ഔദ്യോഗിക എസ്ക് പ്ലാറ്റ്ഫോമിലൂടെയാണ് എംബസി നന്ദി അറിയിച്ചത് കശ്മീരിലെ ജനങ്ങൾ, പ്രത്യേകിച്ച് ബുഡ്‌ഗാം, ബാരാമുള്ള ജില്ലകളിലുള്ളവർ പശ്ചിമേഷ്യയിലെ തുടർച്ചയായുള്ള സംഘർഷത്താൽ ദുരിതമനുഭവിക്കുന്ന ഇറാനിലെ ജനങ്ങളെ സഹായിക്കാൻ ധനസമാഹരണം നടത്തി. സമീപകാല സൈനിക ആക്രമണങ്ങളിൽ നിന്ന് നാശനഷ്ടം സംഭവിച്ചവർക്കായി ഈദുൽ ഫിത്തർ ആഘോഷങ്ങൾക്ക് ശേഷമാണ് വീടുതോറും ധനസമാഹരണം നടത്തിയത്. പണത്തോടൊപ്പം സ്വർണ്ണവും വെള്ളിയും കന്നുകാലികളും […]









