കൊച്ചി; ഇടയാർ വ്യവസായ പാർക്കിൽ ഉണ്ടായ തീപിടുത്തത്തിൽ ബീഹാർ സ്വദേശി വെന്ത് മരിച്ചു. ബീഹാർ സ്വദേശി ശത്രുഖ്‌നൻ മുഖ്യയാണ് മരിച്ചത്. സീജി ലൂബ്രിക്കൻസ് സ്ഥാപനത്തിൽ രാവിലെയുണ്ടായ തീപിടുത്തം 7 യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് അണച്ചത്. സീജി ലൂബ്രിക്കൻസ് കമ്പനിയുടെ ഓയിൽ സ്റ്റോറേജിന് സമീപം തീപിടുത്തമുണ്ടായപ്പോൾ തന്നെ ജോലി ചെയ്തിരുന്ന 30ഓളം തൊഴിലാളികൾ പുറത്തേക്ക് ഇറങ്ങിയോടിയെങ്കിലും ശത്രുഖ്‌നൻ മുഖ്യ തീയിൽ അകപ്പെടുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി ഭാഗികമായി അണച്ചതിനുശേഷം ആണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. തീപിടുത്തത്തിൽ 6 പേർക്ക് […]









