തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ലീഗ് ഉചിതമായ നിലപാട് എടുത്തെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു നേതാവും നടത്താൻ പാടില്ലാത്ത പരാമർശമായിരുന്നു അത്. ആരും പരാമർശത്തെ പിന്തുണയ്ക്കുന്നില്ല. സമാനസംഭവങ്ങളിൽ സിപിഎം എന്തു ചെയ്തെന്നും വി.ഡി. സതീശൻ ചോദിച്ചു. “യു. പ്രതിഭയ്ക്കെതിരേ ഉണ്ടായത് അധിക്ഷേപകരമായ പരാമർശമാണ്. ഒരു രാഷ്ട്രീയ നേതാവ്, ഒരു വനിതാ നേതാവിനെക്കുറിച്ചോ പ്രവർത്തകയെക്കുറിച്ചോ വനിതയെക്കുറിച്ചോ ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യമാണ് പറഞ്ഞത്. അതറിഞ്ഞ് മണിക്കൂറുകൾക്കകം അയാളെ മുസ്ലിം ലീഗ് പുറത്താക്കി. […]









